മോരുകറി




  • കായ/കുമ്പളങ്ങ/വെള്ളരിക്ക/ചേമ്പ് - നുറുക്കിയത് 
  • മഞ്ഞൾപ്പൊടി - 1/4 tsp 
  • മുളക്‌പൊടി - 1/4 tsp 
  • ഉലുവാപ്പൊടി - 1/4 tsp 
  • ജീരകപ്പൊടി - 1/4 tsp 
  • ഇഞ്ചി - ചെറുതായി നുറുക്കിയത് - 1/2 ഇഞ്ച് കഷ്ണം 
  • ഉപ്പ് 
എല്ലാം കൂടി കലത്തിലിട്ട് വേവിക്കുക
  • തേങ്ങ - 1/2 കപ്പ് 
  • പച്ചമുളക് - 3 
  • ചുവന്നുള്ളി - 1 or 2 
എല്ലാം കൂടി നന്നായി അരയ്ക്കുക
  • തൈര് - 1 കപ്പ് 
മുകളിലെ അരപ്പും തൈരും പാകത്തിന് വെള്ളവും വെന്ത കഷ്ണങ്ങളിലേയ്ക്ക് ചേർക്കുക
  • കടുക് 
  • ചുവന്നമുളക് - 2 
  • കറിവേപ്പില  
എല്ലാം കൂടി വെളിച്ചെണ്ണയിൽ വറുത്തിടുക.

വെണ്ടക്ക മെഴുക്കുപുരട്ടി


  • സബോള - 1 കനംകുറഞ്ഞ് അരിഞ്ഞത്
  • പച്ചമുളക് - 4
  • എണ്ണ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - അല്പം
വലുപ്പമുള്ള ഒരു പാത്രത്തിൽ സബോളയും പച്ചമുളകും കൂടി ചെറുതായി എണ്ണയിൽ വഴറ്റുക
  • വെണ്ടയ്ക്ക - 1/2കിലോ - കനംകുറച്ച് അരിഞ്ഞത്

വെണ്ടയ്ക്കയിട്ട് ചെറിയ തീയിൽ പരത്തിയിട്ട് വേവിക്കുക. അഞ്ച് മിനുട്ട് ഇടവിട്ട് ഇളക്കുക.

  • വിനാഗിരി - 1 tsp

അല്പം കഴിയുമ്പോൾ വെണ്ടയ്ക്ക ഒട്ടിപ്പിടിക്കാൻ തുടങ്ങുമ്പോൾ വിനാഗിരി ചേർക്കുക

  • കറിവേപ്പില - 1 തണ്ട്
  • ഉപ്പ്

ഏതാണ്ട് വെന്തുകഴിയുമ്പോൾ കറിവേപ്പിലയും ഉപ്പും ഇടുക.

ഉരുളക്കിഴങ്ങ് മസാല


  • ഉരുളക്കിഴങ്ങ് - 4

മൈക്രോ വേവിൽ 5-6 മിനുട്ട് വച്ച് പുഴുങ്ങുക. എടുത്ത് വെള്ളത്തിൽ അല്പനേരമിട്ട് തൊലികളയുക. എന്നിട്ട് ഉടയ്ക്കുക. ഫോർക്ക് വച്ച് ചെയ്യാൻ എളുപ്പമുണ്ട്. മുഴുവൻ വളരെ നൈസായി ഉടയ്ക്കരുത്. കുറച്ച് ഉടഞ്ഞുപോകാത്ത കഷ്ണങ്ങളുംവേണം.

  • എണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • സബോള - 1 - ചെറുതായി നുറുക്കിയത്
  • ഇഞ്ചി - 1 ഇഞ്ച് കഷണം നുറുക്കിയതോ ചതച്ചതോ
  • പച്ചമുളക് - പിളർന്നത് - 4
  • ഉപ്പ് - 1/2 ടീസ്പൂൺ

കടുക് എണ്ണയിൽ പൊട്ടിച്ച ശേഷം, അതിലേക്ക് ഉഴുന്ന് പരിപ്പിടുക. സബോള, പച്ചമുളക് കൂടിയിട്ട് എണ്ണയിൽ വഴറ്റുക. ചെറുതായി ഒന്നു വാടുകയേ വേണ്ടൂ. ഇനി ഇതിലേയ്ക്ക് ഇഞ്ചിയിടാം.

  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കറിവേപ്പില - 1 തണ്ട്

ഇവകൂടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത ശേഷം ഉരുളക്കിഴങ്ങും കൂടി ചേർക്കുക.

  • വെള്ളം - 1 കപ്പ്
  • മല്ലിയില - 1 പിടി
  • ഉപ്പ്

ഇവകൂടി ചേർത്ത് ഇളക്കുക. എന്തുമാത്രം അഴവ് വേണമോ അതിനനുസരിച്ച് വെള്ളം കൂടുതൽ ചേർക്കാം. ഉണ്ടാക്കുമ്പോൾ കുറച്ച് ലൂസായി എടുത്തില്ലെങ്കിൽ, അല്പസമയം ഇരിക്കുമ്പോൾ ഉറയ്ക്കും. അല്പം ലൂസായതാണ് ഞങ്ങൾക്കിഷ്ടം.

തേങ്ങച്ചട്‌ണി


  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ഉണക്കമുളക് - 4
  • ചെറിയ ഉള്ളി - 2
  • വെള്ളം - 1/2 കപ്പ്
  • വാളൻപുളി - 1/2 ടീസ്പൂൺ (ചെറിയ പുളിരസം കിട്ടാൻ; അധികമാവരുത്)
  • ഉപ്പ്

എല്ലാം കൂടി മിക്സിയിൽ 1 മിനുട്ട് അടിക്കുക. സ്മൂത്ത് പേസ്റ്റ് ആവരുത് - coarsely ground.

  • എണ്ണ - 1 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ

ഒരു പാൻ ചൂടാക്കി കടുക് പൊട്ടിയ്ക്കുക

  • കറിവേപ്പില - 1 തണ്ട്
  • ഉണക്കമുളക് - രണ്ട് കഷ്ണമായി പൊട്ടിച്ചത് - 2

ഇതും എണ്ണയിലിട്ട് ഒന്നു റോസ്റ്റ് ചെയ്യുക. തീ ഓഫ്ചെയ്ത് പാനിലേയ്ക്ക് അരച്ച തേങ്ങ ചേർത്തിളക്കുക.

ദോശ


  • അരി - 2 കപ്പ്
  • ഉഴുന്ന് - 3/4 കപ്പ്
  • ഉലുവ - 2 ടീ സ്പൂൺ

4-8 മണിക്കൂർ കുതിരാനായി ഇവ മൂടുന്ന പാകത്തിന് വെള്ളമൊഴിച്ച് വയ്ക്കുക.

  • ചോറ് -1 കപ്പ്

കുതിരാൻ വച്ചത് ചോറും ചേർത്ത് അരയ്ക്കുക. മിസ്കിയിൽ ആയാലും മതി. പക്ഷെ, ഇളം ചൂടാവുമ്പോൾ മിക്സി നിറുത്തണം. ഇല്ലെങ്കിൽ മാവ് പുളിച്ച് പൊന്തില്ല.

12 മണിക്കൂർ പുളിയ്ക്കാനായി വയ്ക്കുക. 72F-ല് കൂടുതൽ ചൂടുള്ള സ്ഥലമാവണം. തണുപ്പുള്ള സ്ഥലങ്ങളിൽ ഓവനിൽ ലൈറ്റ് ഇട്ട് വയ്ക്കാം.

പുളിച്ച മാവിൽ ഉപ്പ് ചേർത്ത് നന്നായി ഇളയ്ക്കി ദോശയുണ്ടാക്കാൻ എടുക്കാം.

ദോശയുണ്ടാക്കുമ്പോൾ കനംകുറഞ്ഞഭാഗങ്ങളിൽ അല്പം നെയ് പുരട്ടിയാൽ രുചികൂടും. 

കാബേജ് - ക്യാരറ്റ് തോരൻ


  • തേങ്ങ - 0.5 കപ്പ് 
  • പച്ചമുളക് - 4
  • മഞ്ഞപ്പൊടി - 0.5 ടീസ്പൂൺ
  • ജീരകം - ഒരു നുള്ള് (അല്ലെങ്കിൽ കാൽ ടീസ്പൂൺ പൊടി)


ഇതെല്ലാം കൂടി ചതയ്ക്കുക.

  • കടുക് - 1 ടീസ്പുൺ
  • എണ്ണ  - 1 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • കറിവേപ്പില
  • സബോള - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 2 അല്ലി

കടുക് പൊട്ടിക്കഴിയുമ്പോൾ ഉഴുന്ന് പരിപ്പിടുക. അതൊന്ന് മൂത്ത് കഴിയുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് സബോളയിട്ട് വഴറ്റുക. ഒന്നു വഴന്നു കഴിയുമ്പോൾ വെളുത്തുള്ളി ചേർക്കുക.


  • കാബേജ് - 0.5 - ചെറുതായി കനം കുറച്ച് അരിഞ്ഞത്
  • ക്യാരറ്റ് - 1 - ഗ്രേറ്റ് ചെയ്തെടുത്തത്

ഇതിലേയ്ക്ക് തേങ്ങ, ക്യാരറ്റ്, കാബേജ്, ഉപ്പ് എന്നിവ ചേർക്കുക. ചെറുതീയിൽ 5 മിനുട്ട് വയ്ക്കുക. മൂടിവയ്ക്കേണ്ടതില്ല. ഇടക്കൊന്ന് ഇളക്കണം. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല. അധികം വെന്തുപോയാൽ രസമുണ്ടാവില്ല; പച്ചക്കറി ക്രിസ്പി ആയിരിക്കണം.

    Hummingbird Cake

    Preheat the oven 350F.
    Get ready the cake pan.


    • All purpose flour - 1 2/3 cup
    • Baking powder - 2 tsp
    • Salt - 0.5 tsp

    Sift the above.


    • Cinnamon -  1 tsp
    • Nutmeg - 0.5 tsp
    • Caraway seeds - 1 pinch

    Powder the above. 


    • Banana - ripped - 2 - mashed 
    • Pineapple - 0.5 cup  - crushed & drained
    • Sugar - caster/confectionary/finely powdered - 1.25 cup

    Mix the above in a bowl. Add flour and spices to this and nicely mix with a wooden spoon.



      • Oil - 2/3 cup
      • Pineapple juice - 1/4 cup
      • Eggs - 2

      Whisk together the above 3. Add and mix to the flour mixture and stir until combined well and the mixture is smooth.

      Spoon the batter into the pan and bake for 1 hour.

      Based on: Baking with common sense

      Dates cake + Caramel sauce

      Preheat oven 350F

      Ready cake pan


      • Pitted dates - 1 cup - chopped
      • Baking soda - 1 tsp
      • Water - 1 cup

      Bring above to boil, then remove from heat and set aside.



      • All purpose flour - 1.5 cup
      • Baking powder 2 tsp
      • Salt - 0.5 tsp

      Sift all of them together


      • Butter - 3 tbsp - softened at room temperature
      • Soft brown sugar - 2/3 cup
      • Vanilla - 1tsp

      Beat until creamy.


      • Eggs - 2

      Take the first egg and beat well and fold well 1 tbsp of the flour. Then beat the second egg and then fold in 1 tbsp of flour. Slowly add remaining flour 1 tbsp and fold in each.


      Add the cooled date mixture and mix well.

      Pour into the pan and bake for 30-35 minutes. Check for doneness.


      • Whip cream (pouring) - 1 cup
      • Brown sugar - 2/3 cup
      • Butter - 3 tbsp

      Simmer all these in a pan for 5 min.

      Serve each slice of the cake with this sauce.

      (അവലംബം: baking with common sense)

      ഇറച്ചിച്ചോറ് അഥവാ സിമ്പിൾ ബിരിയാണി


      • മട്ടൺ 0.5 കിലോ
      • ഇഞ്ചി വലിയ കഷ്ണം
      • വെളുത്തുള്ളി 6 അല്ലി
      • സബോള 2 വലുത്
      • തക്കാളി 2
      • മല്ലിപ്പൊടി 3 റ്റീസ്പൂൺ
      • ഇറച്ചിമസാല 1 റ്റീസ്പൂൺ
      • മല്ലിയില 1 പിടി
      • കറിവേപ്പില 2 തണ്ട്
      • ഉപ്പ്
      • കറുവപ്പട്ട 1 കഷണം
      • ഏലക്കായ 2
      • പെരുഞ്ചീരകം 0.5 ടീസ്പൂൺ
      • കരയാമ്പൂ 4
      • നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
      • ബട്ടർ 1 ടേബിൾസ്പൂൺ
      • എണ്ണ 1 ടേബിൾസ്പൂൺ

      ഇതെല്ലാം കൂടി നല്ലവണ്ണം തിരുമ്മുക. പ്രഷർക്കുക്കറിൽ ഫുൾ പ്രഷറായതിനുശേഷം 5 മിനുട്ട് ലോഫ്ലേമിൽ ഇടുന്നു. (മട്ടൺ നന്നായി വേവണം)

      • ബട്ടർ 1 ടേബിൾസ്പൂൺ
      • എണ്ണ 1 ടേബിൾസ്പൂൺ

      ബിരിയാണിച്ചെമ്പിൽ ചൂടാക്കുക.

      • കറുവപ്പട്ട 1 കഷണം..
      • ഏലക്കായ 2..
      • കരയാമ്പൂ 4..

      എന്നിവയിട്ട് ഒന്നു റോസ്റ്റ് ചെയ്യുക.

      • സബോള 1 ചെറുത്

      നന്നായി വഴറ്റുക.

      • അരി 2.5 കപ്പ്

      ചേർത്ത് ഇളക്കുക. എന്നിട്ട് പ്രഷർക്കുക്കറിൽ നിന്ന് എല്ലാം ചെമ്പിലേയ്ക്ക് ഇടുക.

      • വെള്ളം 2 ഗ്ലാസ്
      • മല്ലിയില 1 പിടി
      • പൊതിനയില 1 പിടി
      • നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
      • ഉപ്പ്

      എന്നിവ ചേർത്ത് ഇളക്കുക. ചെറിയ തീയിൽ മൂടിവയ്ക്കുക. വെള്ളം വറ്റി വേവുമ്പോൾ തീയണയ്ക്കുക.

      ബീഫ് ഫ്രൈ - ലളിതം



      1. ബീഫ് വലുതായി നുറുക്കിയത് - pot/chuck roast cut (നല്ല മാർബിൾഡ് ആയ പീസ്)
      2. സവാള നുറുക്കിയത് 1/2 കപ്പ് (ഒരു നല്ല പിടി)
      3. ഇറച്ചി മസാല 2 tsp
      4. മല്ലിപ്പൊടി
      5. മഞ്ഞൾ
      6. മുളക് പൊടി അല്പം
      7. കറിവേപ്പില
      8. ഇഞ്ചി നല്ലോണം
      9. ഉപ്പ്
      10. വിനാഗരി അല്ലെങ്കിൽ നാരങ്ങനീര്
      11. എണ്ണ 1tsp (നെയ്യില്ലാത്ത ബീഫാണെങ്കിൽ)
      12. തേങ്ങാക്കൊത്ത്


      ഇതെല്ലാം കൂടി നല്ലവണ്ണം ഒന്ന് തിരുമ്മുക. പ്രഷർക്കുക്കറിൽ മുക്കാൽ വേവാവും വരെ വേവിക്കുക. ഒട്ടും സോഫ്ടായി പോകരുത്.

      ബീഫിൽ നിന്നും ധാരാളം വെള്ളമിറങ്ങും. ഇടത്തരം തീയിൽ ഈ വെള്ളം വറ്റിക്കുക. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ രണ്ട് തക്കാളി ചേർക്കുക. കൊഴുത്ത ഗ്രേവി പരുവമാകുമ്പോൾ എണ്ണതെളിയും. ഇപ്പോൾ ഉപ്പ്, സ്പൈസ്പ് ലെവൽ എല്ലാം ചെക്ക് ചെയ്യുക.  വേണമെങ്കിൽ മാത്രം  മല്ലിപ്പൊടി/ഇറച്ചിമസാല, ഉപ്പ്, എണ്ണ എന്നിവ ചേർക്കുക.

      ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളി, പച്ചമുളക് പിളർന്നത്, അൽപ്പം കൂടി കറിവേപ്പില എന്നിവ ചേർക്കുക. രണ്ട് മിനിട്ട് ഇളക്കി തീയണയ്ക്കാം.

      ഇതിലേയ്ക്ക് ഉടനെ crushed കുരുമുളകും(കൂടുതൽ) പെരുംജീരകവും(കുറവ്) ചേർക്കുക.

      ഇതിലേയ്ക്ക്, കരയാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക പൊടിച്ചത് വേണമെങ്കിൽ ചേർക്കുക (ഞങ്ങൾ വല്ലപ്പോഴും മാത്രം ചെയ്യാറുള്ള കാര്യമാണ്)


      ക്യാരറ്റ് തോരൻ

      1. ക്യാരറ്റ് പ്രോസസറിൽ മിൻസ് ചെയ്യണം.

      2. കടുക് വറുത്ത് സബോള കുറച്ച് വഴറ്റി തീ ഓഫ് ചെയ്ത് മുളക് പൊടി ചേർക്കണം. (മഞ്ഞൾപ്പൊടി - optional)

      3. തേങ്ങ ചുരണ്ടിയത് ചേർത്ത് ഒന്നുകൂടെ ഗ്യാസ് ഓൺ ചെയ്ത് മിക്സ് ചെയ്യണം.
       കറിവേപ്പില ചേർക്കുക.

      4. മിൻസ്ഡ് ക്യാരറ്റും ഉപ്പും തേങ്ങയിലേയ്ക്ക് ചേർത്ത് ഇളക്കി വേവിക്കുക. ക്യാരറ്റ് വേഗം വേവും. വേറേ വെള്ളം ഒന്നും ചേർക്കേണ്ട.

      കാരറ്റ് ബീഫ് തോരൻ

      ബീഫ് 3/4lb
      മല്ലി 1/2 tsp
      മുളക് 1/4 tsp
      മഞ്ഞൾ 1/4 tsp
      മസാലപ്പൊടി 1/4 tsp
      ഉപ്പ്

      ഇവ ഉപ്പ് ചേർത്ത്  വേവിക്കണം. വെന്തുടഞ്ഞോട്ടെ.

      കടുക് വറുത്ത് ചെറിയ ഉള്ളി (1/3 കപ്പ്) പച്ചമുളക് (3) ഇഞ്ചി (1 tsp) വെളുത്തുള്ളി (1tsp) അരിഞ്ഞത് വഴറ്റുക.

      തേങ്ങ ഇറചിമസാല ചേർത്ത് അരച്ചുവയ്ക്കുക - അധികം അരയേണ്ട.

      കാരറ്റ് കൊത്തി അരിയുക. എന്നിട്ട് വേവിക്കുക.

      വഴറ്റിയതിലേയ്ക്ക് ഇറച്ചി പിച്ചിച്ചീന്തിയതും, കാരറ്റും തേങ്ങ ഒതുക്കിയതും എല്ലാം ചേർക്കുക. കറിവേപ്പിലയും മറക്കണ്ട.

      തന്തൂരി ചിക്കൻ

      ചിക്കൻ - 1/2kg
      തൈര് - 2tbsp
      മഞ്ഞൾപ്പൊടി - 1/4tsp
      മല്ലിപ്പൊടി - 1/2 tsp
      മുളക് - 1/2 tsp
      ഗരം മസാല - 1/2 tsp
      ജീരകം - 1/2 tsp
      ഉപ്പ് - 3/4tsp
      കുരുമുളക് - 1/2tsp
      ലൈം - 1/2 (ഇല്ലെങ്കിൽ തൈര്)

      മാരിനേറ്റ്.

      വെണ്ടക്ക തേങ്ങാപ്പാലിലും പുളിയിലും (ശ്രീലങ്ക)

      നല്ലതീയിൽ വഴറ്റുക:
            വെണ്ട 125g
            എണ്ണ 3tbsp
            ഉപ്പ് അല്പം


      എണ്ണ 1tbsp
      ഉള്ളി 50g

      പച്ചമുളക് കുരുകളഞ്ഞത്
      വേപ്പില 1 തണ്ട്

      ജീരകം 1/2tsp
      ഉലുവ 1/4tsp

      മഞ്ഞൾ 1/4tsp
      മുളക്

      പുളി 1/4tsp
      വെള്ളം 2tbsp
      (പുളി അലിയാനായി വെള്ളം മൈക്രോവേവിൽ കുറച്ച് സെക്കന്റുകൾ ചൂടക്കുക)

      തേങ്ങാപ്പാൽ 50ml
      വെള്ളം 1tb

      Normal Sequence അനുസരിച്ച് വേവിക്കുക.

      ചെമ്മീനും തേങ്ങാപ്പാലും (ശ്രീലങ്ക)

      വെളിച്ചെണ്ണ 1tbsp
      ചുവന്ന സവോള 50g
      വെള്ളുള്ളി 36g (3 വലിയ അല്ലി)
      ഇഞ്ചി 6g (1/2 കണ്ണി)
      പച്ചമുളക് 1
      വേപ്പില 20
      പട്ട 2.5cm
      ഫിഷ് മസാലപ്പൊടി 2tsp
      തക്കാളി പേസ്റ്റ് 1.5tsp / തക്കാളി 2
      വെള്ളം 1/4 കപ്പ്
      ചെമ്മീൻ 250g
      തേങ്ങാപ്പാൽ 3/4 കപ്പ്

      Normal Sequence അനുസരിച്ച് വേവിക്കുക.

      പോഹ സ്നാക്സ്

      grind or crush whole മല്ലി
      roast poha till lightly browned - no oil used.

      heat oil - add mustard, whole chilli,  കായം, curry leaves, peanuts,  പൊട്ടുകടല, coconut in some form (slices/shredded/grated fresh or dry - not powder though), raisins, cashew, crushed coriander and at last a little bit turmeric and cumin powder also.

      Add poha immediately. Mix and add salt and sugar.

      ചാളക്കറി

      based on: വനിത (അച്ചയൻ കട പാലക്കാട്)

      ചാള - അരക്കിലോ
      തേങ്ങ തിരുമ്മി പാലെടുക്കണം 1, 2, 3...
      മാങ്ങ - 2 കഷണം
      കുടം പുളി 2 ചുള
      മഞ്ഞൾ - 1/4 റ്റ്സ്പ്
      മുളക് - 2 റ്റ്സ്പ്
      മല്ലി - 2 റ്റ്സ്പ്
      ഇഞ്ചി -  1 കഷണം
      പച്ചമുളക് - 4
      ചുവന്നുള്ളി - 6

      സ്പൈസുകൾ:
      പെരുംജീരകം - 1/4 റ്റ്സ്പ്
      കറുവപ്പട്ട - 1 കഷണം
      ജാതിപത്രി - 2 കഷണം
      ഏലയ്ക്ക - 2

      ഉപ്പ്
      വെളിച്ചെണ്ണ
      കറിവേപ്പില

      ഉള്ളി ഇഞ്ചി പച്ചമുളക് എന്നിവ വഴറ്റുക.
      പൊടികളും ചേർത്ത് മൂപ്പിക്കുക
      2, 3, പാലുകൾ മാങ്ങ പുളി എന്നിവ ചേർത്ത് തിളപ്പിക്കുക.

      മീൻ ചേർക്കുക - add salt.
      last ഒന്നാം പാലിൽ last list of spices പൊടിച്ചു ചേർത്ത് കറിവേപ്പിലയും ഇട്ടു വാങ്ങുക.

      പുളിയൻ പോർക്ക് (ശ്രീലങ്ക)

      വെളിച്ചെണ്ണ 1tbsp
      ചുവന്ന സവോള 50g
      വെള്ളുള്ളി 12g (1 വലിയ അല്ലി)
      ഇഞ്ചി 12g (1 കണ്ണി)
      നാരങ്ങാത്തൊലി 1/2
      വേപ്പില 10
      പട്ട 1cm
      കരയാമ്പൂ 2
      കുരുമുളക് 3/4 tsp
      ഇറച്ചിമസാല 2 tsp
      വെള്ളം 200ml + പുളി 1/2 tsp
      പോർക്ക് 250g 1cm3 ആയി നുറുക്കിയത്

      Normal Sequence അനുസരിച്ച് വേവിക്കുക.

      കുറിപ്പ്: വെള്ളം മൈക്രോവേവിൽ ഏകദേശം 40 സെക്കന്റ് ചൂടാക്കി അതിൽ പുളി അലിയിപ്പിക്കുക.

      Normal Sequence


      1. സവോള
      2. മുളക്, വെളുത്തുള്ളി, ഇഞ്ചി, വേപ്പില - wet spices
      3. പട്ട, കരയാമ്പൂ, ഏലക്കായ - whole dry spices
      4. roasted ground spices
      5. തക്കാളി - water producing
      6. വെള്ളം
      7. simmer pieces - (പോർക്ക് - 30 മിനുട്ട്, ചെമ്മീൻ - 3 മിനുട്ട്, ...)
      8. തേങ്ങാപ്പാൽ - ഒന്നു തിളപ്പിച്ച് ഓഫ് ചെയ്യുക
      9. garnish (eg: വേപ്പില, കടുക്)