- മട്ടൺ 0.5 കിലോ
- ഇഞ്ചി വലിയ കഷ്ണം
- വെളുത്തുള്ളി 6 അല്ലി
- സബോള 2 വലുത്
- തക്കാളി 2
- മല്ലിപ്പൊടി 3 റ്റീസ്പൂൺ
- ഇറച്ചിമസാല 1 റ്റീസ്പൂൺ
- മല്ലിയില 1 പിടി
- കറിവേപ്പില 2 തണ്ട്
- ഉപ്പ്
- കറുവപ്പട്ട 1 കഷണം
- ഏലക്കായ 2
- പെരുഞ്ചീരകം 0.5 ടീസ്പൂൺ
- കരയാമ്പൂ 4
- നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
- ബട്ടർ 1 ടേബിൾസ്പൂൺ
- എണ്ണ 1 ടേബിൾസ്പൂൺ
ഇതെല്ലാം കൂടി നല്ലവണ്ണം തിരുമ്മുക. പ്രഷർക്കുക്കറിൽ ഫുൾ പ്രഷറായതിനുശേഷം 5 മിനുട്ട് ലോഫ്ലേമിൽ ഇടുന്നു. (മട്ടൺ നന്നായി വേവണം)
- ബട്ടർ 1 ടേബിൾസ്പൂൺ
- എണ്ണ 1 ടേബിൾസ്പൂൺ
ബിരിയാണിച്ചെമ്പിൽ ചൂടാക്കുക.
- കറുവപ്പട്ട 1 കഷണം..
- ഏലക്കായ 2..
- കരയാമ്പൂ 4..
എന്നിവയിട്ട് ഒന്നു റോസ്റ്റ് ചെയ്യുക.
- സബോള 1 ചെറുത്
നന്നായി വഴറ്റുക.
- അരി 2.5 കപ്പ്
ചേർത്ത് ഇളക്കുക. എന്നിട്ട് പ്രഷർക്കുക്കറിൽ നിന്ന് എല്ലാം ചെമ്പിലേയ്ക്ക് ഇടുക.
- വെള്ളം 2 ഗ്ലാസ്
- മല്ലിയില 1 പിടി
- പൊതിനയില 1 പിടി
- നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
- ഉപ്പ്
എന്നിവ ചേർത്ത് ഇളക്കുക. ചെറിയ തീയിൽ മൂടിവയ്ക്കുക. വെള്ളം വറ്റി വേവുമ്പോൾ തീയണയ്ക്കുക.
No comments:
Post a Comment