- ബീഫ് 1കിലോ
- സവോള നുറുക്കിയത് (1/4 കപ്പ്)വഴറ്റുക.
- ഇതിലേക്ക് 2" ഇഞ്ചി, 1 അല്ലി വെളുത്തുള്ളി, 2 പച്ചമുളക് എന്നിവ ചതച്ചതും ചേര്‍ത്ത് ഒന്നു കൂടി വഴറ്റുക. മൊരിയേണ്ട കാര്യമില്ല.
- ഇതിലേയ്ക് 4 heaped tsp മല്ലിപ്പൊടി, 1/2 tsp മുളകുപൊടി, അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. കരിയരുത് .
- ഈ വഴറ്റിയതും ഇറച്ചി നുറുക്കിയതും, ആവശ്യത്തിനു തേങ്ങാക്കൊത്ത്, കറിവേപ്പില, 1tsp വിനാഗിരി, ഉപ്പ് എന്നിവ ചേര്‍ത്ത് തിരുമ്മി, കുക്കറില്‍ വേവിക്കുക.
- മൂന്ന്‍ ചുവന്നുള്ളിയും 1, വലിയ അല്ലി വെളുത്തുള്ളിയും കൂടി ചതച്ച് അല്പം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക.
- അതിലേക്ക് 2tsp കുരുമുളക് ചതച്ചതും(പൊടിയായാലും മതി) 1tsp മസാലപ്പൊടിയും ചേര്‍ക്കുക.
- ഇതിലേക്ക് വേവിച്ച ഇറച്ചിയും ചേര്‍ത്ത് മൊരിയിച്ചെടുക്കുക.
Notes:
- എരിവിന്റെ ആവശ്യത്തിനനുസരിച്ച് കുരുമുളക് പൊടി കൂട്ടാം
- നോണ്‍ സ്റ്റിക്ക് പാത്രമാണെങ്കില്‍ എണ്ണ നന്നായി പിശുക്കാം
- കുറച്ച് നെയ്യുള്ള ഇറച്ചിക്ക് രുചികൂടും. അമേരിക്കയില്‍ ആണെങ്കില്‍ നല്ലോണം മാര്‍ബിള്‍ഡ് ആയ പോട്ട് റോസ്റ്റ് കട്ട് വാങ്ങാം.