1/2 കപ്പ് പരിപ്പ് ഒരു പിടി നുറുക്കിയ സബോളയും ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എണ്ണയും കൂടിയിട്ട് വേവിക്കുക.
വേറേ പാത്രത്തിൽ പാകത്തിനു വെള്ളം വച്ച്, ഒരു വലിയ നുറുക്കിയ ക്യാരറ്റും 2 പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാൻ വയ്ക്കുക. 5 മിനുട്ടുകഴിയുമ്പോൾ 2 ഉരുളക്കിഴങ്ങ് നുറുക്കിയത്, ഒരു പിടി വെണ്ടയ്ക്ക നുറുക്കിയതും പുളിയും വേവിച്ച പരിപ്പും ചേർക്കുക.
വെന്തുകഴിയുമ്പോൾ 4 heaped tablespoon സാമ്പാർപൊടി ചേർക്കുക.
എല്ലാം നന്നായി ചേർന്നു തിളച്ചു കഴിയുമ്പോൾ - ഏകദേശം 2 മിനുറ്റ് - തീ അണയ്ക്കുക.
അരിഞ്ഞ മല്ലിയിലയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർക്കുക.
എണ്ണ ചൂടാക്കി കടുക്, 1/2 റ്റീസ്പൂൺ ഉലുവ, ചുവന്ന മുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ മൂപ്പിക്കുക.
തീ ഓഫാക്കി ഒരു നുള്ള് ജീരകപ്പൊടി, കായപ്പൊടി എന്നിവകൂടി ഇട്ട് എല്ലാം സാമ്പാറിലേയ്ക്ക് ചേർക്കുക.
മാങ്ങ അച്ചാർ - സദ്യയ്ക്ക് വേണ്ടിയുള്ളത്
ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായംപൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ് നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക.
ഇഞ്ചമ്പുളി
വലിയ കഷ്ണം ഇഞ്ചിയെടുത്ത് നനുത്ത കഷ്ണങ്ങളായി നുറുക്കുക. അതിനെ ആവശ്യത്തിനെണ്ണയിൽ നല്ല ബ്രൗൺ നിറമാവും വരെ വഴറ്റുക. ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇതും പുളിവെള്ളവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉലുവപ്പൊടിയുംശർക്കരപ്പാനിയും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക - 10 മിനുട്ടടുപ്പിച്ച്. ഇവിടെവച്ച് ഇതിന്റെ എരിവ് മധുരം പുളി വെള്ളം എന്നിവ കൃത്യമാക്കുക.
മറ്റൊരു പാത്രത്തിൽ പച്ചമുളകരിഞ്ഞത് വേപ്പില കടുക് ഉണക്കമുളക് എന്നിവ എണ്ണയിൽ മൂപ്പിച്ച് നേരത്തെ വേവിച്ച് വച്ചതിലേയ്ക്ക് ചേർക്കുക.
മറ്റൊരു പാത്രത്തിൽ പച്ചമുളകരിഞ്ഞത് വേപ്പില കടുക് ഉണക്കമുളക് എന്നിവ എണ്ണയിൽ മൂപ്പിച്ച് നേരത്തെ വേവിച്ച് വച്ചതിലേയ്ക്ക് ചേർക്കുക.
Subscribe to:
Posts (Atom)

