ഗ്രാൻഡ്മാസ് ചിക്കൻ


 • ചിക്കൻ 1 - ചെറുതായി നുറുക്കിയത്

 • ഇഞ്ചി - 1 ഇഞ്ച് - കുനുകുനെ അരിഞ്ഞത്
 • മുളക് പൊടി - 1 ടീസ്പൂൺ
 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • വെളുത്തുള്ളീ - 1/2 കുടം - നന്നായി ചതച്ചത്
 • വെളിച്ചെണ്ണ - 2 ടീസ്പൂൺ
 • കറിവേപ്പില
 • ഉപ്പ്
എല്ലാം കൂടി തിരുമ്മിവയ്ക്കുക


 • സവോള 2
 • എണ്ണ - 4 ടേബിൾസ്പൂൺ
ചിനച്ചട്ടിയിൽ വഴറ്റുക - ഒന്ന് തളർന്നാൽ മതി


 • ഇഞ്ചി 1 - ഇഞ്ച് കുനുകുനെ അരിഞ്ഞത്
 • പച്ചമുളക് - 4 എണ്ണം പിളർന്നത്
 • വെളുത്തുള്ളീ - 1/2 കുടം
 • കറിവേപ്പില
ചേർത്ത് വഴറ്റുന്നത് തുടരുക.  ബ്രൗണായി തുടങ്ങുമ്പോൾ,  • മല്ലിപ്പൊടി - 4 ടേബിൾസ്പൂൺ
 • മുളക് പൊടി - 2 ടീസ്പൂൺ
എന്നിവ ചേർക്കുക. ഒന്ന് ഇളക്കിയ ശേഷം,

 • തക്കാളി - 2 - ചെറുതായി അരിഞ്ഞത്
ചേർത്ത്  5 മിനുട്ട് കൂടി വഴറ്റുക. എന്നിട്ട്, ഇതിലേയ്ക്ക്  ഇറച്ചി 5 മിനുട്ട് ചേർത്തിളക്കുക

 • വെള്ളം - 1.5 കപ്പ്
ഒഴിച്ച് ഇറച്ചി 5 മിനുട്ട് മൂടിവച്ച് ഇടത്തരം തീയിൽ വേവിക്കുക. 
ഇനി ഒന്ന് ഇളക്കുക

 • ഗരം മസാല - 1 ടീസ്പൂൺ
 • തേങ്ങാപ്പാൽ - 1.5 കപ്പ്
ചേർത്ത് ഒന്ന് ഇളക്കിയ ശേഷം, 10 മിനുട്ട് നേരിയ തീയിൽ മൂടിവയ്ക്കുക.

ഈ കറി ചപ്പാത്തിയുടെ കൂടെ നല്ല രുചിയാണ്.

Waffles

1 cup all purpose flour
1/4 cup corn flour
1/2 tsp baking powder
1/4 tsp baking soda
1 pinch salt
1 tbsp sugar

1 egg - separate yolk and white. beat the white to very soft form.

1 cup milk to yolk
2 tbsp coconut oil or any oil
1 tsp vanilla
1 medium sized robusta banana smashed

Mix all the dry ingredients.

Mix all the wet ingredients (except white)

Pour the wet to the dry and just mix. (do not over mix)

Fold in the white (do not over mix)

Preheat the waffle iron. Pour the mix.

വട്ടേപ്പം (Vatteppam)


 • Raw Rice - 2 cup
Soak the rice 4+ hours.

 • rava or rice flour - 2 tbsp
 • water - 1 cup

cook to get thick consistency (kurukku), and let it cool.


 • yeast - 1 tsp
 • sugar - 1 tsp


Add yeast to a little bit of lukewarm water with the sugar, let it stand for 5-10 minutes.  You can see it bubbling up. (can avoid this step by adding the yeast straight to grinding)

 • Grated Coconut - 2 cup
 • Granulated Sugar - 1/2+ cup (adjust to your taste)

Grind the soaked rice with sugar and grated coconut.  Be careful about adding water, it should be just enough, not watery.  Add the yeast, kurukku and mix well.  The batter should be of thick consistency like idli batter.

Keep it for 8+ hours for fermentation.

Steam cook for 15min.

മോരുകറി
 • കായ/കുമ്പളങ്ങ/വെള്ളരിക്ക/ചേമ്പ് - നുറുക്കിയത് 
 • മഞ്ഞൾപ്പൊടി - 1/4 tsp 
 • മുളക്‌പൊടി - 1/4 tsp 
 • ഉലുവാപ്പൊടി - 1/4 tsp 
 • ജീരകപ്പൊടി - 1/4 tsp 
 • ഇഞ്ചി - ചെറുതായി നുറുക്കിയത് - 1/2 ഇഞ്ച് കഷ്ണം 
 • ഉപ്പ് 
എല്ലാം കൂടി കലത്തിലിട്ട് വേവിക്കുക
 • തേങ്ങ - 1/2 കപ്പ് 
 • പച്ചമുളക് - 3 
 • ചുവന്നുള്ളി - 1 or 2 
എല്ലാം കൂടി നന്നായി അരയ്ക്കുക
 • തൈര് - 1 കപ്പ് 
മുകളിലെ അരപ്പും തൈരും പാകത്തിന് വെള്ളവും വെന്ത കഷ്ണങ്ങളിലേയ്ക്ക് ചേർക്കുക
 • കടുക് 
 • ചുവന്നമുളക് - 2 
 • കറിവേപ്പില  
എല്ലാം കൂടി വെളിച്ചെണ്ണയിൽ വറുത്തിടുക.

വെണ്ടക്ക മെഴുക്കുപുരട്ടി


 • സബോള - 1 കനംകുറഞ്ഞ് അരിഞ്ഞത്
 • പച്ചമുളക് - 4
 • എണ്ണ - 1 ടേബിൾസ്പൂൺ
 • ഉപ്പ് - അല്പം
വലുപ്പമുള്ള ഒരു പാത്രത്തിൽ സബോളയും പച്ചമുളകും കൂടി ചെറുതായി എണ്ണയിൽ വഴറ്റുക
 • വെണ്ടയ്ക്ക - 1/2കിലോ - കനംകുറച്ച് അരിഞ്ഞത്

വെണ്ടയ്ക്കയിട്ട് ചെറിയ തീയിൽ പരത്തിയിട്ട് വേവിക്കുക. അഞ്ച് മിനുട്ട് ഇടവിട്ട് ഇളക്കുക.

 • വിനാഗിരി - 1 tsp

അല്പം കഴിയുമ്പോൾ വെണ്ടയ്ക്ക ഒട്ടിപ്പിടിക്കാൻ തുടങ്ങുമ്പോൾ വിനാഗിരി ചേർക്കുക

 • കറിവേപ്പില - 1 തണ്ട്
 • ഉപ്പ്

ഏതാണ്ട് വെന്തുകഴിയുമ്പോൾ കറിവേപ്പിലയും ഉപ്പും ഇടുക.

ഉരുളക്കിഴങ്ങ് മസാല


 • ഉരുളക്കിഴങ്ങ് - 4

മൈക്രോ വേവിൽ 5-6 മിനുട്ട് വച്ച് പുഴുങ്ങുക. എടുത്ത് വെള്ളത്തിൽ അല്പനേരമിട്ട് തൊലികളയുക. എന്നിട്ട് ഉടയ്ക്കുക. ഫോർക്ക് വച്ച് ചെയ്യാൻ എളുപ്പമുണ്ട്. മുഴുവൻ വളരെ നൈസായി ഉടയ്ക്കരുത്. കുറച്ച് ഉടഞ്ഞുപോകാത്ത കഷ്ണങ്ങളുംവേണം.

 • എണ്ണ - 2 ടേബിൾസ്പൂൺ
 • കടുക് - 1 ടീസ്പൂൺ
 • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
 • സബോള - 1 - ചെറുതായി നുറുക്കിയത്
 • ഇഞ്ചി - 1 ഇഞ്ച് കഷണം നുറുക്കിയതോ ചതച്ചതോ
 • പച്ചമുളക് - പിളർന്നത് - 4
 • ഉപ്പ് - 1/2 ടീസ്പൂൺ

കടുക് എണ്ണയിൽ പൊട്ടിച്ച ശേഷം, അതിലേക്ക് ഉഴുന്ന് പരിപ്പിടുക. സബോള, പച്ചമുളക് കൂടിയിട്ട് എണ്ണയിൽ വഴറ്റുക. ചെറുതായി ഒന്നു വാടുകയേ വേണ്ടൂ. ഇനി ഇതിലേയ്ക്ക് ഇഞ്ചിയിടാം.

 • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
 • കറിവേപ്പില - 1 തണ്ട്

ഇവകൂടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത ശേഷം ഉരുളക്കിഴങ്ങും കൂടി ചേർക്കുക.

 • വെള്ളം - 1 കപ്പ്
 • മല്ലിയില - 1 പിടി
 • ഉപ്പ്

ഇവകൂടി ചേർത്ത് ഇളക്കുക. എന്തുമാത്രം അഴവ് വേണമോ അതിനനുസരിച്ച് വെള്ളം കൂടുതൽ ചേർക്കാം. ഉണ്ടാക്കുമ്പോൾ കുറച്ച് ലൂസായി എടുത്തില്ലെങ്കിൽ, അല്പസമയം ഇരിക്കുമ്പോൾ ഉറയ്ക്കും. അല്പം ലൂസായതാണ് ഞങ്ങൾക്കിഷ്ടം.

തേങ്ങച്ചട്‌ണി


 • തേങ്ങ ചിരകിയത് - 1 കപ്പ്
 • ഉണക്കമുളക് - 4
 • ചെറിയ ഉള്ളി - 2
 • വെള്ളം - 1/2 കപ്പ്
 • വാളൻപുളി - 1/2 ടീസ്പൂൺ (ചെറിയ പുളിരസം കിട്ടാൻ; അധികമാവരുത്)
 • ഉപ്പ്

എല്ലാം കൂടി മിക്സിയിൽ 1 മിനുട്ട് അടിക്കുക. സ്മൂത്ത് പേസ്റ്റ് ആവരുത് - coarsely ground.

 • എണ്ണ - 1 ടീസ്പൂൺ
 • കടുക് - 1 ടീസ്പൂൺ

ഒരു പാൻ ചൂടാക്കി കടുക് പൊട്ടിയ്ക്കുക

 • കറിവേപ്പില - 1 തണ്ട്
 • ഉണക്കമുളക് - രണ്ട് കഷ്ണമായി പൊട്ടിച്ചത് - 2

ഇതും എണ്ണയിലിട്ട് ഒന്നു റോസ്റ്റ് ചെയ്യുക. തീ ഓഫ്ചെയ്ത് പാനിലേയ്ക്ക് അരച്ച തേങ്ങ ചേർത്തിളക്കുക.

ദോശ


 • അരി - 2 കപ്പ്
 • ഉഴുന്ന് - 3/4 കപ്പ്
 • ഉലുവ - 2 ടീ സ്പൂൺ

4-8 മണിക്കൂർ കുതിരാനായി ഇവ മൂടുന്ന പാകത്തിന് വെള്ളമൊഴിച്ച് വയ്ക്കുക.

 • ചോറ് -1 കപ്പ്

കുതിരാൻ വച്ചത് ചോറും ചേർത്ത് അരയ്ക്കുക. മിസ്കിയിൽ ആയാലും മതി. പക്ഷെ, ഇളം ചൂടാവുമ്പോൾ മിക്സി നിറുത്തണം. ഇല്ലെങ്കിൽ മാവ് പുളിച്ച് പൊന്തില്ല.

12 മണിക്കൂർ പുളിയ്ക്കാനായി വയ്ക്കുക. 72F-ല് കൂടുതൽ ചൂടുള്ള സ്ഥലമാവണം. തണുപ്പുള്ള സ്ഥലങ്ങളിൽ ഓവനിൽ ലൈറ്റ് ഇട്ട് വയ്ക്കാം.

പുളിച്ച മാവിൽ ഉപ്പ് ചേർത്ത് നന്നായി ഇളയ്ക്കി ദോശയുണ്ടാക്കാൻ എടുക്കാം.

ദോശയുണ്ടാക്കുമ്പോൾ കനംകുറഞ്ഞഭാഗങ്ങളിൽ അല്പം നെയ് പുരട്ടിയാൽ രുചികൂടും. 

കാബേജ് - ക്യാരറ്റ് തോരൻ


 • തേങ്ങ - 0.5 കപ്പ് 
 • പച്ചമുളക് - 4
 • മഞ്ഞപ്പൊടി - 0.5 ടീസ്പൂൺ
 • ജീരകം - ഒരു നുള്ള് (അല്ലെങ്കിൽ കാൽ ടീസ്പൂൺ പൊടി)


ഇതെല്ലാം കൂടി ചതയ്ക്കുക.

 • കടുക് - 1 ടീസ്പുൺ
 • എണ്ണ  - 1 ടേബിൾ സ്പൂൺ
 • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
 • കറിവേപ്പില
 • സബോള - 2 ടേബിൾസ്പൂൺ
 • വെളുത്തുള്ളി - 2 അല്ലി

കടുക് പൊട്ടിക്കഴിയുമ്പോൾ ഉഴുന്ന് പരിപ്പിടുക. അതൊന്ന് മൂത്ത് കഴിയുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് സബോളയിട്ട് വഴറ്റുക. ഒന്നു വഴന്നു കഴിയുമ്പോൾ വെളുത്തുള്ളി ചേർക്കുക.


 • കാബേജ് - 0.5 - ചെറുതായി കനം കുറച്ച് അരിഞ്ഞത്
 • ക്യാരറ്റ് - 1 - ഗ്രേറ്റ് ചെയ്തെടുത്തത്

ഇതിലേയ്ക്ക് തേങ്ങ, ക്യാരറ്റ്, കാബേജ്, ഉപ്പ് എന്നിവ ചേർക്കുക. ചെറുതീയിൽ 5 മിനുട്ട് വയ്ക്കുക. മൂടിവയ്ക്കേണ്ടതില്ല. ഇടക്കൊന്ന് ഇളക്കണം. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല. അധികം വെന്തുപോയാൽ രസമുണ്ടാവില്ല; പച്ചക്കറി ക്രിസ്പി ആയിരിക്കണം.

  Hummingbird Cake

  Preheat the oven 350F.
  Get ready the cake pan.


  • All purpose flour - 1 2/3 cup
  • Baking powder - 2 tsp
  • Salt - 0.5 tsp

  Sift the above.


  • Cinnamon -  1 tsp
  • Nutmeg - 0.5 tsp
  • Caraway seeds - 1 pinch

  Powder the above. 


  • Banana - ripped - 2 - mashed 
  • Pineapple - 0.5 cup  - crushed & drained
  • Sugar - caster/confectionary/finely powdered - 1.25 cup

  Mix the above in a bowl. Add flour and spices to this and nicely mix with a wooden spoon.   • Oil - 2/3 cup
   • Pineapple juice - 1/4 cup
   • Eggs - 2

   Whisk together the above 3. Add and mix to the flour mixture and stir until combined well and the mixture is smooth.

   Spoon the batter into the pan and bake for 1 hour.

   Based on: Baking with common sense

   Dates cake + Caramel sauce

   Preheat oven 350F

   Ready cake pan


   • Pitted dates - 1 cup - chopped
   • Baking soda - 1 tsp
   • Water - 1 cup

   Bring above to boil, then remove from heat and set aside.   • All purpose flour - 1.5 cup
   • Baking powder 2 tsp
   • Salt - 0.5 tsp

   Sift all of them together


   • Butter - 3 tbsp - softened at room temperature
   • Soft brown sugar - 2/3 cup
   • Vanilla - 1tsp

   Beat until creamy.


   • Eggs - 2

   Take the first egg and beat well and fold well 1 tbsp of the flour. Then beat the second egg and then fold in 1 tbsp of flour. Slowly add remaining flour 1 tbsp and fold in each.


   Add the cooled date mixture and mix well.

   Pour into the pan and bake for 30-35 minutes. Check for doneness.


   • Whip cream (pouring) - 1 cup
   • Brown sugar - 2/3 cup
   • Butter - 3 tbsp

   Simmer all these in a pan for 5 min.

   Serve each slice of the cake with this sauce.

   (അവലംബം: baking with common sense)

   ഇറച്ചിച്ചോറ് അഥവാ സിമ്പിൾ ബിരിയാണി


   • മട്ടൺ 0.5 കിലോ
   • ഇഞ്ചി വലിയ കഷ്ണം
   • വെളുത്തുള്ളി 6 അല്ലി
   • സബോള 2 വലുത്
   • തക്കാളി 2
   • മല്ലിപ്പൊടി 3 റ്റീസ്പൂൺ
   • ഇറച്ചിമസാല 1 റ്റീസ്പൂൺ
   • മല്ലിയില 1 പിടി
   • കറിവേപ്പില 2 തണ്ട്
   • ഉപ്പ്
   • കറുവപ്പട്ട 1 കഷണം
   • ഏലക്കായ 2
   • പെരുഞ്ചീരകം 0.5 ടീസ്പൂൺ
   • കരയാമ്പൂ 4
   • നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
   • ബട്ടർ 1 ടേബിൾസ്പൂൺ
   • എണ്ണ 1 ടേബിൾസ്പൂൺ

   ഇതെല്ലാം കൂടി നല്ലവണ്ണം തിരുമ്മുക. പ്രഷർക്കുക്കറിൽ ഫുൾ പ്രഷറായതിനുശേഷം 5 മിനുട്ട് ലോഫ്ലേമിൽ ഇടുന്നു. (മട്ടൺ നന്നായി വേവണം)

   • ബട്ടർ 1 ടേബിൾസ്പൂൺ
   • എണ്ണ 1 ടേബിൾസ്പൂൺ

   ബിരിയാണിച്ചെമ്പിൽ ചൂടാക്കുക.

   • കറുവപ്പട്ട 1 കഷണം..
   • ഏലക്കായ 2..
   • കരയാമ്പൂ 4..

   എന്നിവയിട്ട് ഒന്നു റോസ്റ്റ് ചെയ്യുക.

   • സബോള 1 ചെറുത്

   നന്നായി വഴറ്റുക.

   • അരി 2.5 കപ്പ്

   ചേർത്ത് ഇളക്കുക. എന്നിട്ട് പ്രഷർക്കുക്കറിൽ നിന്ന് എല്ലാം ചെമ്പിലേയ്ക്ക് ഇടുക.

   • വെള്ളം 2 ഗ്ലാസ്
   • മല്ലിയില 1 പിടി
   • പൊതിനയില 1 പിടി
   • നാരങ്ങ നീര് 0.5 എണ്ണത്തിന്റെ
   • ഉപ്പ്

   എന്നിവ ചേർത്ത് ഇളക്കുക. ചെറിയ തീയിൽ മൂടിവയ്ക്കുക. വെള്ളം വറ്റി വേവുമ്പോൾ തീയണയ്ക്കുക.

   ബീഫ് ഫ്രൈ - ലളിതം   1. ബീഫ് വലുതായി നുറുക്കിയത് - pot/chuck roast cut (നല്ല മാർബിൾഡ് ആയ പീസ്)
   2. സവാള നുറുക്കിയത് 1/2 കപ്പ് (ഒരു നല്ല പിടി)
   3. ഇറച്ചി മസാല 2 tsp
   4. മല്ലിപ്പൊടി
   5. മഞ്ഞൾ
   6. മുളക് പൊടി അല്പം
   7. കറിവേപ്പില
   8. ഇഞ്ചി നല്ലോണം
   9. ഉപ്പ്
   10. വിനാഗരി അല്ലെങ്കിൽ നാരങ്ങനീര്
   11. എണ്ണ 1tsp (നെയ്യില്ലാത്ത ബീഫാണെങ്കിൽ)
   12. തേങ്ങാക്കൊത്ത്


   ഇതെല്ലാം കൂടി നല്ലവണ്ണം ഒന്ന് തിരുമ്മുക. പ്രഷർക്കുക്കറിൽ മുക്കാൽ വേവാവും വരെ വേവിക്കുക. ഒട്ടും സോഫ്ടായി പോകരുത്.

   ബീഫിൽ നിന്നും ധാരാളം വെള്ളമിറങ്ങും. ഇടത്തരം തീയിൽ ഈ വെള്ളം വറ്റിക്കുക. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ രണ്ട് തക്കാളി ചേർക്കുക. കൊഴുത്ത ഗ്രേവി പരുവമാകുമ്പോൾ എണ്ണതെളിയും. ഇപ്പോൾ ഉപ്പ്, സ്പൈസ്പ് ലെവൽ എല്ലാം ചെക്ക് ചെയ്യുക.  വേണമെങ്കിൽ മാത്രം  മല്ലിപ്പൊടി/ഇറച്ചിമസാല, ഉപ്പ്, എണ്ണ എന്നിവ ചേർക്കുക.

   ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളി, പച്ചമുളക് പിളർന്നത്, അൽപ്പം കൂടി കറിവേപ്പില എന്നിവ ചേർക്കുക. രണ്ട് മിനിട്ട് ഇളക്കി തീയണയ്ക്കാം.

   ഇതിലേയ്ക്ക് ഉടനെ crushed കുരുമുളകും(കൂടുതൽ) പെരുംജീരകവും(കുറവ്) ചേർക്കുക.

   ഇതിലേയ്ക്ക്, കരയാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക പൊടിച്ചത് വേണമെങ്കിൽ ചേർക്കുക (ഞങ്ങൾ വല്ലപ്പോഴും മാത്രം ചെയ്യാറുള്ള കാര്യമാണ്)


   ക്യാരറ്റ് തോരൻ

   1. ക്യാരറ്റ് പ്രോസസറിൽ മിൻസ് ചെയ്യണം.

   2. കടുക് വറുത്ത് സബോള കുറച്ച് വഴറ്റി തീ ഓഫ് ചെയ്ത് മുളക് പൊടി ചേർക്കണം. (മഞ്ഞൾപ്പൊടി - optional)

   3. തേങ്ങ ചുരണ്ടിയത് ചേർത്ത് ഒന്നുകൂടെ ഗ്യാസ് ഓൺ ചെയ്ത് മിക്സ് ചെയ്യണം.
    കറിവേപ്പില ചേർക്കുക.

   4. മിൻസ്ഡ് ക്യാരറ്റും ഉപ്പും തേങ്ങയിലേയ്ക്ക് ചേർത്ത് ഇളക്കി വേവിക്കുക. ക്യാരറ്റ് വേഗം വേവും. വേറേ വെള്ളം ഒന്നും ചേർക്കേണ്ട.

   കാരറ്റ് ബീഫ് തോരൻ

   ബീഫ് 3/4lb
   മല്ലി 1/2 tsp
   മുളക് 1/4 tsp
   മഞ്ഞൾ 1/4 tsp
   മസാലപ്പൊടി 1/4 tsp
   ഉപ്പ്

   ഇവ ഉപ്പ് ചേർത്ത്  വേവിക്കണം. വെന്തുടഞ്ഞോട്ടെ.

   കടുക് വറുത്ത് ചെറിയ ഉള്ളി (1/3 കപ്പ്) പച്ചമുളക് (3) ഇഞ്ചി (1 tsp) വെളുത്തുള്ളി (1tsp) അരിഞ്ഞത് വഴറ്റുക.

   തേങ്ങ ഇറചിമസാല ചേർത്ത് അരച്ചുവയ്ക്കുക - അധികം അരയേണ്ട.

   കാരറ്റ് കൊത്തി അരിയുക. എന്നിട്ട് വേവിക്കുക.

   വഴറ്റിയതിലേയ്ക്ക് ഇറച്ചി പിച്ചിച്ചീന്തിയതും, കാരറ്റും തേങ്ങ ഒതുക്കിയതും എല്ലാം ചേർക്കുക. കറിവേപ്പിലയും മറക്കണ്ട.

   തന്തൂരി ചിക്കൻ

   ചിക്കൻ - 1/2kg
   തൈര് - 2tbsp
   മഞ്ഞൾപ്പൊടി - 1/4tsp
   മല്ലിപ്പൊടി - 1/2 tsp
   മുളക് - 1/2 tsp
   ഗരം മസാല - 1/2 tsp
   ജീരകം - 1/2 tsp
   ഉപ്പ് - 3/4tsp
   കുരുമുളക് - 1/2tsp
   ലൈം - 1/2 (ഇല്ലെങ്കിൽ തൈര്)

   മാരിനേറ്റ്.

   വെണ്ടക്ക തേങ്ങാപ്പാലിലും പുളിയിലും (ശ്രീലങ്ക)

   നല്ലതീയിൽ വഴറ്റുക:
         വെണ്ട 125g
         എണ്ണ 3tbsp
         ഉപ്പ് അല്പം


   എണ്ണ 1tbsp
   ഉള്ളി 50g

   പച്ചമുളക് കുരുകളഞ്ഞത്
   വേപ്പില 1 തണ്ട്

   ജീരകം 1/2tsp
   ഉലുവ 1/4tsp

   മഞ്ഞൾ 1/4tsp
   മുളക്

   പുളി 1/4tsp
   വെള്ളം 2tbsp
   (പുളി അലിയാനായി വെള്ളം മൈക്രോവേവിൽ കുറച്ച് സെക്കന്റുകൾ ചൂടക്കുക)

   തേങ്ങാപ്പാൽ 50ml
   വെള്ളം 1tb

   Normal Sequence അനുസരിച്ച് വേവിക്കുക.

   ചെമ്മീനും തേങ്ങാപ്പാലും (ശ്രീലങ്ക)

   വെളിച്ചെണ്ണ 1tbsp
   ചുവന്ന സവോള 50g
   വെള്ളുള്ളി 36g (3 വലിയ അല്ലി)
   ഇഞ്ചി 6g (1/2 കണ്ണി)
   പച്ചമുളക് 1
   വേപ്പില 20
   പട്ട 2.5cm
   ഫിഷ് മസാലപ്പൊടി 2tsp
   തക്കാളി പേസ്റ്റ് 1.5tsp / തക്കാളി 2
   വെള്ളം 1/4 കപ്പ്
   ചെമ്മീൻ 250g
   തേങ്ങാപ്പാൽ 3/4 കപ്പ്

   Normal Sequence അനുസരിച്ച് വേവിക്കുക.

   പോഹ സ്നാക്സ്

   grind or crush whole മല്ലി
   roast poha till lightly browned - no oil used.

   heat oil - add mustard, whole chilli,  കായം, curry leaves, peanuts,  പൊട്ടുകടല, coconut in some form (slices/shredded/grated fresh or dry - not powder though), raisins, cashew, crushed coriander and at last a little bit turmeric and cumin powder also.

   Add poha immediately. Mix and add salt and sugar.

   ചാളക്കറി

   based on: വനിത (അച്ചയൻ കട പാലക്കാട്)

   ചാള - അരക്കിലോ
   തേങ്ങ തിരുമ്മി പാലെടുക്കണം 1, 2, 3...
   മാങ്ങ - 2 കഷണം
   കുടം പുളി 2 ചുള
   മഞ്ഞൾ - 1/4 റ്റ്സ്പ്
   മുളക് - 2 റ്റ്സ്പ്
   മല്ലി - 2 റ്റ്സ്പ്
   ഇഞ്ചി -  1 കഷണം
   പച്ചമുളക് - 4
   ചുവന്നുള്ളി - 6

   സ്പൈസുകൾ:
   പെരുംജീരകം - 1/4 റ്റ്സ്പ്
   കറുവപ്പട്ട - 1 കഷണം
   ജാതിപത്രി - 2 കഷണം
   ഏലയ്ക്ക - 2

   ഉപ്പ്
   വെളിച്ചെണ്ണ
   കറിവേപ്പില

   ഉള്ളി ഇഞ്ചി പച്ചമുളക് എന്നിവ വഴറ്റുക.
   പൊടികളും ചേർത്ത് മൂപ്പിക്കുക
   2, 3, പാലുകൾ മാങ്ങ പുളി എന്നിവ ചേർത്ത് തിളപ്പിക്കുക.

   മീൻ ചേർക്കുക - add salt.
   last ഒന്നാം പാലിൽ last list of spices പൊടിച്ചു ചേർത്ത് കറിവേപ്പിലയും ഇട്ടു വാങ്ങുക.

   പുളിയൻ പോർക്ക് (ശ്രീലങ്ക)

   വെളിച്ചെണ്ണ 1tbsp
   ചുവന്ന സവോള 50g
   വെള്ളുള്ളി 12g (1 വലിയ അല്ലി)
   ഇഞ്ചി 12g (1 കണ്ണി)
   നാരങ്ങാത്തൊലി 1/2
   വേപ്പില 10
   പട്ട 1cm
   കരയാമ്പൂ 2
   കുരുമുളക് 3/4 tsp
   ഇറച്ചിമസാല 2 tsp
   വെള്ളം 200ml + പുളി 1/2 tsp
   പോർക്ക് 250g 1cm3 ആയി നുറുക്കിയത്

   Normal Sequence അനുസരിച്ച് വേവിക്കുക.

   കുറിപ്പ്: വെള്ളം മൈക്രോവേവിൽ ഏകദേശം 40 സെക്കന്റ് ചൂടാക്കി അതിൽ പുളി അലിയിപ്പിക്കുക.

   Normal Sequence


   1. സവോള
   2. മുളക്, വെളുത്തുള്ളി, ഇഞ്ചി, വേപ്പില - wet spices
   3. പട്ട, കരയാമ്പൂ, ഏലക്കായ - whole dry spices
   4. roasted ground spices
   5. തക്കാളി - water producing
   6. വെള്ളം
   7. simmer pieces - (പോർക്ക് - 30 മിനുട്ട്, ചെമ്മീൻ - 3 മിനുട്ട്, ...)
   8. തേങ്ങാപ്പാൽ - ഒന്നു തിളപ്പിച്ച് ഓഫ് ചെയ്യുക
   9. garnish (eg: വേപ്പില, കടുക്)

   സാമ്പാർ

   ഓരോരുത്തരുടേയും ആവശ്യത്തിനനുസരിച്ചാവണം സാമ്പാറിലെ പരിപ്പിന്റെയും കഷണങ്ങളുടേയും പൊടിയുടേയും പുളിയുടേയും ഒക്കെ കണക്ക്, അതുകൊണ്ട് കൃത്യം കണക്ക് പറയുക ബുദ്ധിമുട്ടാണ്‌.

   പരിപ്പ്: നല്ല കട്ടി വേണ്ടവർ പരിപ്പ് കൂടുതൽ ചേർക്കണം അല്ലെങ്കിൽ വെള്ളം കുറവ് ചേർക്കണം. പരിപ്പ് വേവിക്കാൻ വച്ച് തിളയ്ക്കുമ്പോളുള്ള പത ഒരു സ്പൂൺ കൊണ്ട് കോരിക്കളയാം. കൂടെ ഒരു സ്പൂൺ എണ്ണയൊഴിക്കാം. ഇതുരണ്ടും  പരിപ്പ് തൂവിപ്പോകാതിരിക്കുന്നതിനു പരിഹാരമാണ്‌. അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് (കുക്കറിൽ) വേവിക്കുക. വേവാൻ ബുദ്ധിമുട്ടുള്ള കഷണങ്ങൾ പരിപ്പിനോടുകൂടെ ചേർക്കാം. ഉദാ: ഫ്രോസൺ ചേന, ഡയിലി ഡിലൈറ്റിന്റെ മുരിങ്ങക്കായ. പരിപ്പ് വേവിക്കുമ്പോൾ കൂടെ കുറച്ച് സബോള നുറുക്കിയതും ചെറിയ ഉള്ളിയും ചേർക്കുന്നത് നല്ലത്.

   പച്ചക്കറികൾ: പച്ചക്കറികൾ പരിപ്പ് ഒരു വിധം വെന്തശേഷമാണ്‌ ചേർക്കേണ്ടത് - ഞങ്ങൾക്ക് ഇഷ്ടമുള്ളവ: മുരിങ്ങക്കായ, വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടക്ക, വഴുതനങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, തക്കാളി, കായ, മത്തങ്ങ, കൊത്തമരയ്ക്ക. പച്ചക്കറികൾ വേവനുസരിച്ച് കുറച്ച് വേർതിരിക്കാം. വെണ്ടയ്ക്ക അല്പം വഴറ്റി ഉപയോഗിക്കാം.

   പച്ചക്കറികൾ വേവിക്കുമ്പോൾ ഒരു കഷണം കായം കൂടെ ഇടാം. കായത്തിന്റെ മണം ഇഷ്ടമുള്ളവർക്ക് സാമ്പാറ് ഉണ്ടാക്കിക്കഴിഞ്ഞ് ഒരു കഷണം കായം പിന്നേയും ചേർക്കാം; അല്ലെങ്കിൽ കടുകു വറക്കുമ്പോൾ അല്പം കായപ്പൊടി ഇട്ടാൽ മതി.

   കഷണങ്ങൾ ഒരു മുക്കാൽ വേവാകുമ്പോൾ പുളി ചേർക്കുന്നു. ഉടഞ്ഞുപോകാതിരിക്കാനും കഷണങ്ങളിൽ പുളി പിടിക്കാനും ആണ്‌ ഇങ്ങനെ. പുളിവെള്ളത്തോടുകൂടിയാണ്‌ വഴറ്റിയ വെണ്ടയ്ക്കയും ഉരുളക്കിഴങ്ങ് നുറുക്കിയതും ചേർക്കുന്നത്.

   സാമ്പാറുപൊടി: ഏതെങ്കിലും ബ്രാൻഡ് പരീക്ഷിച്ചുനോക്കിത്തന്നെ തിരഞ്ഞെടുക്കണം. ഈസ്റ്റേൺ, ഗ്രാൻഡ്മാ, ബ്രാഹ്മിൺസ്, നിറപറ എന്നിവ നല്ലതാണ്‌. വീട്ടിൽ പൊടിച്ചുണ്ടാക്കിയാലും നല്ലത്. സുമ ശിവദാസിന്റെ നാടൻ കറികളിലെ സാമ്പാർപൊടിയും ശ്രമിച്ചു നോക്കി ഇഷ്ടപ്പെട്ടിട്ടുള്ളതാണ്‌.

   പൊടി ആവശ്യത്തിനു എടുത്ത് ലൈറ്റായി ചൂടാക്കി (ചൂടാക്കിയില്ലെങ്കിലും വലിയ പ്രശ്നമൊന്നുമില്ല) വെള്ളത്തിൽ കലക്കി ചേർക്കുക. കട്ടകെട്ടാതിരിക്കാനാണ്‌ ഇത്.

   കടുക്, ഉലുവ, ചുവന്നമുളക്, ഒരു ചെറിയകഷണം ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുക.

   മല്ലിയില വേണ്ടവർക്കാകാം.  അവസാനം ഒരു ചെറിയ കഷണം ശർക്കരയും ചേർത്താൽ നന്ന്.

   സിമ്പിൾ ഉള്ളി സാമ്പാർ

   പരിപ്പ് അരക്കപ്പ്, ഇന്ത്യൻ സ്റ്റോറിൽ നിന്നും കിട്ടുന്ന ഫ്രോസൺ ചെറിയഉള്ളി അരപ്പായ്ക്കറ്റ്, ഉപ്പ്, മഞ്ഞൾപ്പൊടി, അരടീസ്പൂൺ എണ്ണ, 2 കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. പുളി വെള്ളം, സാമ്പാർപൊടി (പാക്കറ്റിൽ എഴുതിയിരിക്കുന്ന കണക്കനുസരിച്ച് - ഏതാണ്ട് 3 ടേബിൾ സ്പൂൺ) എന്നിവ ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. കടുക്, ചുവന്നമുളക്, ഉലുവ, കറിവേപ്പില, കായപ്പൊടി എന്നിവ കൊണ്ട് താളിക്കുക. കുറച്ചു മല്ലിയില നുറുക്കി വിതറാം.

   ഈ ഉള്ളി സാമ്പാർ പുളികുറവ് ചേർത്തുണ്ടാക്കുകയാണെങ്കിൽ, ദോശയ്ക്കും ഇഡലിക്കും ഊത്തപ്പത്തിനും നന്നായി ചേരും.

   സാമ്പാർ - ലളിതം

   1/2 കപ്പ് പരിപ്പ് ഒരു പിടി നുറുക്കിയ സബോളയും ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എണ്ണയും കൂടിയിട്ട് വേവിക്കുക.

   വേറേ പാത്രത്തിൽ പാകത്തിനു വെള്ളം വച്ച്, ഒരു വലിയ നുറുക്കിയ ക്യാരറ്റും 2 പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്  വേവിക്കാൻ വയ്ക്കുക. 5 മിനുട്ടുകഴിയുമ്പോൾ 2 ഉരുളക്കിഴങ്ങ് നുറുക്കിയത്, ഒരു പിടി വെണ്ടയ്ക്ക നുറുക്കിയതും പുളിയും വേവിച്ച പരിപ്പും ചേർക്കുക.

   വെന്തുകഴിയുമ്പോൾ 4 heaped tablespoon സാമ്പാർപൊടി ചേർക്കുക.

   എല്ലാം നന്നായി ചേർന്നു തിളച്ചു കഴിയുമ്പോൾ - ഏകദേശം 2 മിനുറ്റ് - തീ അണയ്ക്കുക.

   അരിഞ്ഞ മല്ലിയിലയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർക്കുക.

   എണ്ണ ചൂടാക്കി കടുക്,  1/2 റ്റീസ്പൂൺ ഉലുവ, ചുവന്ന മുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ മൂപ്പിക്കുക.

   തീ ഓഫാക്കി ഒരു നുള്ള് ജീരകപ്പൊടി, കായപ്പൊടി എന്നിവകൂടി ഇട്ട് എല്ലാം സാമ്പാറിലേയ്ക്ക് ചേർക്കുക.

   മാങ്ങ അച്ചാർ - സദ്യയ്ക്ക് വേണ്ടിയുള്ളത്


   ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക.


   ഇഞ്ചമ്പുളി

   വലിയ കഷ്ണം ഇഞ്ചിയെടുത്ത് നനുത്ത കഷ്ണങ്ങളായി നുറുക്കുക. അതിനെ ആവശ്യത്തിനെണ്ണയിൽ നല്ല ബ്രൗൺ നിറമാവും വരെ വഴറ്റുക. ചൂടാറിയശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇതും പുളിവെള്ളവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉലുവപ്പൊടിയുംശർക്കരപ്പാനിയും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക - 10 മിനുട്ടടുപ്പിച്ച്. ഇവിടെവച്ച് ഇതിന്റെ എരിവ് മധുരം പുളി വെള്ളം എന്നിവ കൃത്യമാക്കുക.

   മറ്റൊരു പാത്രത്തിൽ പച്ചമുളകരിഞ്ഞത് വേപ്പില കടുക് ഉണക്കമുളക് എന്നിവ എണ്ണയിൽ മൂപ്പിച്ച് നേരത്തെ വേവിച്ച് വച്ചതിലേയ്ക്ക് ചേർക്കുക.

   മീൻ കറി

   ട്രൗട്ട് - 1
   കുടപ്പുളി - 2 കഷണം
   പച്ചമാങ്ങ കഷണങ്ങൾ - 1 പിടി
   തേങ്ങ - 1 കപ്പ്
   ഇഞ്ചി - 1-2 ഇഞ്ച്
   പച്ചമുളക് - 2
   വെള്ളുള്ളി - 5 (4 if big cloves)
   മുളക്പൊടി - 1 heaped tsp
   പാപ്പ്രിക്ക - 1 heaped tsp
   മല്ലി - 1 tsp
   പെരുംജീരകം - 1 tsp
   മഞ്ഞൾ - 1/4 or 1/2 tsp
   ഉലുവ - 1/2 if powder, 1/4 tsp

   - in a little bit of oil saute ginger, galic - need not be browned, just ഒന്നു വഴറ്റുക.

   - add മുളകുപൊടി, മല്ലി, മഞ്ഞൾപ്പൊടി, ഉലുവാപ്പോടി. കരിയരുത്. പാത്രം തീയിൽ നിന്നും മാറ്റി പൊടികൾ ഇട്ടാൽ മതി. Or make a poste of powders and roast in a slow fire. This also works well.

   - add 2, 3rd extracted coconut milk (നല്ല rich ആവണ്ടോർക്ക് 1 cup തേങ്ങ പിഴിഞ്ഞെടുക്കാം. or 1/2 - 3/4 cup തേങ്ങ ആയാലും മതി.) depends on തേങ്ങ quality also.

   - വെള്ളം, കുടമ്പുളി, പച്ചമാങ്ങ കഷണങ്ങൾ, പച്ചമുളക്, കറിവേപ്പില, salt എല്ലാം പാകത്തിനു ചേർത്ത് - start boiling.

   - add മീൻ കഷണങ്ങൾ on top of it. let it cook on a medium to slow fire. (high flame-ൽ പെട്ടെന്നു് cook ചെയ്യുന്നതിലും നല്ലത് low fire-ൽ slow cooking ആണു്)

   - when done add the first തേങ്ങാപ്പാൽ. ഇതിൽ പെരുംജീരകം ചതച്ചു/പൊടിച്ചു ചേർക്കുക(optional)

   - last 4 or 5 ചെറിയ ഉള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ചു ചേർക്കുക.

   പരീക്ഷണം: പ്ലം കേക്ക്

   നാടൻ പ്ലം കേക്കുണ്ടാക്കാനുള്ള അനീറ്റയുടെ റെസിപ്പിയുടെ ഒരു വകഭേദം ആണ്‌ ഇത്. പലതവണ കേക്കുണ്ടാക്കൽ ഇവിടെ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ നാടൻ കേക്ക് ഇതുപോലെ വിജയമാവുന്നത്‌.

   കാൻഡീഡ് ഫ്രൂട്ട് (ടൂട്ടി ഫ്രൂട്ടി) – 2 cups
   ഉണക്ക മുന്തിരി - 2 cups
   കശുവണ്ടി/വാൾനട്ട് നുറുക്കിയത് - 1/2 കപ്പ്
   റം – 1/4 cup

   കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച മുമ്പ് ഇവ മിക്സ് ചെയ്ത് വായുകടക്കാതെ അടച്ചു വയ്ക്കുക. രണ്ട്‌ ദിവസം കൂടുമ്പോൾ അതിലേയ്ക്ക് 2 tbsp റം ചേർത്ത് ഒന്നുകൂടി ഇളക്കി അടച്ചു വയ്ക്കണം.

   1 കപ്പ് പൗഡേർഡ് ഷുഗറും 1 tbsp വെള്ളവും ഒരു സോസ് പാനിൽ എടുത്ത് പതുക്കെ ചൂടാക്കുക. അത് ഡാർക്ക് ബ്രൗൺ ആയി കഴിഞ്ഞാൽ അതിലേയ്ക്ക് അരക്കപ്പ് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക. തിളയ്ക്കുന്ന വെള്ളമൊഴിക്കുന്നത് പച്ചവെള്ളത്തിനേക്കാൾ നല്ലതാണ്‌. കരിഞ്ഞ പഞ്ചസാരയുടെ ചൂടും വെള്ളത്തിന്റെ ചൂടും തമ്മിലുള്ള വ്യത്യാസം എത്രയും കുറഞ്ഞിരിക്കാമോ അത്രയും നന്ന്.


   ഓവൻ 325 ഡിഗ്രി ഫാരൻഹൈറ്റിലേയ്ക്ക് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കണം. (ഫ്രൂട്ട് കേക്കിനു ഓവന്‍ ടെമ്പറേച്ചർ മീഡിയം ആയിരിക്കണം.)

   2 tsp ബേക്കിംഗ് പൗഡറും, 2 കപ്പ് മൈദയും കൂടി 3 തവണ സിഫ്റ്റ് ചെയ്യണം.

   റം ചേർത്ത ഫ്രൂട്ട്സിലേയ്ക്ക് അരക്കപ്പ് മൈദ ചേർത്ത് മിക്സ് ചെയ്യുക. അങ്ങനെ ഫ്രൂട്സ് ഡ്രൈ ആവും.

   സ്പൈസുകൾ:
   - ജാതിക്ക - 1/4
   - ഏലക്കായ - 1
   - കരയാമ്പൂ - 4
   - പട്ട - ചുരുളിന്റെ ഒരിഞ്ചു പൊട്ടിച്ചെടുത്തത്.
   - ചുക്ക് - 1cm കഷ്ണം

   എല്ലാം ചേർത്ത് മിക്സിയിൽ പൊടിക്കുക.

   250 ഗ്രാം വെണ്ണയും 1 കപ്പ് പൗഡേർഡ് ഷുഗറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് അരക്കപ്പ് സിഫ്റ്റ് ചെയ്ത മൈദയും ഒരു മുട്ടയും ചേർക്കുക. മുട്ടയും മൈദയും ചേരും വരെ മിക്സ് ചെയ്യുക. മിക്സിംഗ് അധികമാവരുത്. വീണ്ടും അരക്കപ്പ് മൈദയും ഒരു മുട്ടയും ചേർക്കുക. ഇങ്ങനെ മൊത്തം 5 മുട്ടയും മൈദയും മിക്സ് ചെയ്ത് ചേർക്കുക.

   ഇതിലേയ്ക്ക് ഒരു ഓറഞ്ചിന്റെ റിന്റ്,  2 ടീസ്പൂൺ വാനില എസെൻസ് എന്നിവ ചേർത്ത് ഫോൾഡ് ചെയ്യുക. മൈദ ചേർത്ത ഫ്രൂട്സും ഇങ്ങനെ തന്നെ ഫോൾഡ് ചെയ്യുക.

   ബേക്കിംഗ് പാനിൽ ചുറ്റും അല്പം വെണ്ണ തേയ്ക്കുക. അതിലേയ്ക്ക് പാർച്ച്മെന്റ് പേപ്പർ വയ്ക്കുക. അതിലേയ്ക്ക് കേക്ക് മിക്സ് ഒഴിക്കുക.

   1 മണിക്കൂർ ബേക്ക് ചെയ്യാൻ വയ്ക്കുക. ബേക്കിംഗ് കഴിഞ്ഞാൽ 2-3 മണിക്കൂർ ചൂടാറാൻ വയ്ക്കുക. എന്നിട്ട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു റൂം ടെമ്പറേച്ചറിൽ എടുത്തുവയ്ക്കുക. ഈർപ്പം ശരിയായി സെറ്റ് ആവാനാണ്‌ അത്. 2-3 ദിവസം കഴിഞ്ഞ് കേക്ക് ഉപയോഗിക്കാം. ഒരാഴ്ച വരെ ഇരുന്നാലും കുഴപ്പമില്ല.

   ഫ്രൂട്ട് കേക്ക് - ലളിതം

   Ingredients

   Chopped  candied fruit - 1 cup
   Pitted dates chopped  - 2/3 cup
   Walnut chopped - 1/2 cup (optional)
   Rasins - 1 handful
   Cherry candied - 1 handful
   Rum - 1/4 cup (I use Jamaican dark rum)
   Vanila pudding - jello instant pudding and pie filling (large pkt) - 1

   Yellow cake mix - 1 packet
   Sourcream  - 1 cup
   Vegitable oil - 1/3 cup
   Large eggs - 4
   Orange rind from 1 orange - 1 tbs
   Milk - 2/3 cup

   Mix together fruit dates, walnut and rum. Combine cake mix, sourcream, pudding mix oil, eggs, orange rind in a large bowl. Beat at tlow speed with electric mixer just to moisten, scarping sides of bowl often. Beat 3 min at medium speed. Stir in fruit mixure.

   Pour batter into well greased and floured(prefer bread crumbs) in a Bunt pan. Bake at 350 for 1hr until cake texture inserted  in the centers comes out clean. Remove from pan, cool in an loosely wrapped aluminum foil. Keep for 1 week before using to develop moist and aroma.

   രസം

   കായം - കാൽ ടീസ്പൂൺ
   മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
   ചുവന്ന മുളക് - 2
   ജീരകം - 1/4 ടീസ്പൂൺ
   garlic - 3 അല്ലി, ചതച്ചത്
   എണ്ണ - 1 ടീസ്പൂൺ
   പുളി, ശർക്കര, മഞ്ഞൾപൊടി
   പരിപ്പ് - ഒരു പിടി
   കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ

   തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
   എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്‌, കുരുമുളക് പൊടി എന്നിവ ഇടുക.

   (വനിതയിൽ നിന്ന്)

   ബീഫ് ഫ്രൈ

   ബീഫ് ഫ്രൈ

   - സവാള [1/4 C] നുറുക്കിയതു് വഴറ്റുക, to this add ഇഞ്ചി, വെളുത്തുള്ളി, 2 പച്ചമുളക്‌, ഇവ ചതച്ചതും ചേർത്തു ഒന്നുകൂടി വഴറ്റുക. (no need to fry it).

   - ഇതിലേയ്ക്ക്‌ മല്ലിപ്പൊടി - 4 tsp, 1/2 tsp മുളകുപൊടി, little bit മഞ്ഞൾപ്പൊടി, ചേർത്തു് ഇളക്കുക(just heat up - that's it കരിയരുതു്).

   - ഇറച്ചി നുറുക്കിയതും സവാള mix വഴറ്റിയതും enough തേങ്ങാക്കൊത്തും കറിവേപ്പിലയും 1tsp vinegar, salt എല്ലാം ചേർത്തു തിരുമ്മി, pressure cooker-ൽ കുക്ക്‌ ചെയ്യുക.

   - രണ്ടോ മൂന്നോ ചുവന്നുള്ളി 1 if big, 2 if small വെളുത്തുള്ളി ചതച്ചതു്. അൽപ്പം എണ്ണയിൽ (വേണ്ടവർക്ക്‌ വെളിച്ചെണ്ണയാകാം, രുചി കൂടും) മൂപ്പിക്കുക. last 2 tsp കുരുമുളകുപൊടി കൂടി ചേർക്കുക (1 prefer കുരുമുളകു ചതയ്ക്കുന്നതു്) ഇതിലേയ്ക്ക്‌ cooked beef ചേർത്തു മൊരിയിക്കുക. Last മസാലപ്പൊടി ആവശ്യത്തിനു ചേർക്കുക.

   കുറിപ്പുകൾ

   - ഓരോരുത്തരുടേയും ടേസ്റ്റ്‌ അനുസരിച്ചു് ഇനിയും കുരുമുളക്‌ പൊടി ചേർക്കാം.
   - Nonstick പാത്രത്തിലാണെങ്കിൽ എണ്ണ നല്ലോണം പിശുക്കാം.
   - കുറച്ചു നെയ്യുള്ള ഇറച്ചിക്കു രുചി കൂടുതലുണ്ടെന്നു തോന്നുന്നു.

   Potato Gratae

   Peel and slice the potatoes thinly.

   Cut smoked bacon and saute. To this add potatoes and saute it. (Add enough olive oil for frying.)

   Add little bit thyme, salt, pepper

   Mix പാൽ(creme), മുട്ട, pepper, salt and nutmeg.

   Arrange the sauteed potatoes in the baking dish and pour the mix over it and bake it.

   At 1/2 baked, spread some cheese over it, and bake again.

   മട്ടൻ കറി

   Mutton - 1 lb
   Dry chillies - a lot


   മല്ലി - 1 dsp
   മഞ്ഞൾപൊടി - enough
   pepper  - a lot
   ഉലുവ - a pinch
   ഗ്രാമ്പൂ - 2
   പട്ട - 1
   garlic - ചതച്ച്‌ ഉണ്ടാക്കുക
   ginger - 1 piece
   shallot - a lot
   vinegar
   വെളിച്ചെണ്ണ
   potato - cut into cubes
   tomato

   Method:


   1. മുളക്‌, മല്ലി, pepper, cloves, cinnamon ചതയ്ക്കുക.

   2. മട്ടനിൽ ചതച്ച മസാല, vinegar, salt, മഞ്ഞൾ, ginger, garlic(1/2) കൈകൊണ്ട്‌ തിരുമ്മി 1hr വയ്ക്കണം.

   3. cook this. When it is almost done add cut potatoes and tomatoes and remaining garlic

   4. വെളിച്ചെണ്ണയിൽ കടുകു പൊട്ടിച്ചു ചുമന്നുള്ളി മൂപ്പിയ്ക്കുക. In the end add all and gry a little more

   പച്ച അരപ്പോടുകൂടിയ കോഴിക്കറി

   Grind:
   1 big bunch of coriander leaves
   10 green chillies
   7 flakes of garlic
   1 inch of ginger
   1 tsp cumin seed
   2 tsp coriander seeds
   12 cloves
   2 inch of cinnamon
   1 small ball of tamarind

   Fry:
   4 big onions cubed finely
   3 medium ripe tomatoes

   Method:
   Take a pot and put 7 tbsp oil and fry onion.
   - add tomatoes
   - fry well the ground masala till it starts leaving the oil

   - add chicken, salt and fry for 5 minutes

   - add 1.5 cups of water and cook for 15 minutes

   - keep the gravy thick

   വെജിറ്റബിൾ പുലാവ്

   പച്ചക്കറികൾ - ക്യാരറ്റ്, ബീൻസ്, ഉള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, ബെൽ പെപ്പർ - എന്നിവ ചെറുതായി നുറുക്കുക. ഗ്രീൻ പീസ് ഫ്രോസൺ മതി. ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് ഉണ്ടാക്കുക. കുറച്ചു എണ്ണയും നെയ്യും ചേർത്ത്. ഓരോ പച്ചക്കറികളേയും പ്രത്യേകം വഴറ്റുക. വഴറ്റുമ്പോൾ പേസ്റ്റും ഉപ്പും അല്പാല്പം ചേർക്കുക. പച്ചക്കറികളുടെ ക്രിസ്പിനെസ് പോകരുത് - പ്ര്യത്യേകിച്ചും കാബേജിന്റേയും ബെൽ പെപ്പറിന്റേയും കാര്യത്തിൽ.

   ഏലം, പട്ട, ഗ്രാമ്പൂ എന്നിവ നെയ്യിൽ മൂപ്പിച്ച്, അതിലേയ്ക്ക് കഴുകിയ അരി ചേർത്തിളക്കുന്നു. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കുന്നു. വെള്ളത്തിൽ അല്പം ഉപ്പും നാരങ്ങാനീരും (മൂന്നുകപ്പരിക്ക് അര ചെറുനാരങ്ങ) ചേർക്കുക. ഇനി എല്ലാ വഴറ്റിയ പച്ചക്കറികളും ചേർത്തിളക്കുക. കുടഞ്ഞുകുടഞ്ഞ് മിക്സ് ചെയ്യുകയാണെങ്കിൽ ചോറുടയുകയില്ല.

   പുലാവിൽ അധികം നെയ്യും സ്പൈസും ചേർക്കേണ്ട - ബിരിയാണി പോലെ ആ‍വരുത്. അതൊക്കെയും ലൈറ്റ് ഫ്ലേവറിനുമാത്രമാണ്.

   സ്പെഷല്‍ മട്ടന്‍ കറി


   ഒരു ചെറിയ സവോള‌, ചുവന്നമുളക്‌ ‍ 6-8 എണ്ണം ചേര്‍ത്ത്‌ വഴറ്റുക

   മൂത്ത്‌ കഴിയുമ്പോള്‍ 4 ടീസ്പൂണ്‍ മല്ലിപ്പൊടി, അല്പം മഞ്ഞള്‍പൊടി, 1 ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത്‌ ഒന്നുകൂടി മൂപ്പിക്കുക

   ഈ മിക്സ് നല്ലവണ്ണം അരയ്ക്കുക

   1പൌണ്ട് മട്ടന്‍, ഈ അരപ്പും 1.5 ഇഞ്ച്‌ ഇഞ്ചിയും കറിവേപ്പിലയും ഉപ്പും, 2 റ്റീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്ത്‌ പ്രഷര്‍കുക്കറില്‍ വേവിക്കുക.

   ഒരു പിടി തേങ്ങ വറുക്കുക (വറുത്തത്‌ ഏകദേശം 2tbsp ഓളം ഉണ്ടായിരുന്നു). ഇതും നല്ലവണ്ണം അരച്ചെടുക്കുക.

   1-2 tsp എണ്ണചൂടാക്കി 2 ചുവന്നുള്ളി മൂ‍പ്പിച്ച്‌ 2 അല്ലി വെളുത്തുള്ളിയും ചേര്‍ത്ത്‌ ഇതിലേയ്ക്ക്‌ വറുത്തരച്ച തേങ്ങയും 1/4 cup തേങ്ങാപ്പാലും വേവിച്ച ഇറച്ചിയും ചേര്‍ത്ത്‌ എണ്ണ തെളിയുന്ന പാകത്തില്‍ വരട്ടിയെടുക്കുക. വല്ലാതെ വരട്ടേണ്ട - നല്ല അരപ്പോടുകൂടിയ കറിയാണിത്‌.
   കറി അടുപ്പത്ത്‌ തിളയ്ക്കുന്നു

   നോട്ട്: ഇതൊരു ഇന്‍ഡോനേഷ്യന്‍ റെസിപ്പിയുടെ മോഡിഫിക്കേഷനാണ്.

   ബീഫ് ഫ്രൈ


   1. ബീഫ് 1കിലോ
   2. സവോള നുറുക്കിയത്‌ (1/4 കപ്പ്)വഴറ്റുക.
   3. ഇതിലേക്ക്‌ 2" ഇഞ്ചി, 1 അല്ലി വെളുത്തുള്ളി, 2 പച്ചമുളക്‌ എന്നിവ ചതച്ചതും ചേര്‍ത്ത് ഒന്നു കൂടി വഴറ്റുക. മൊരിയേണ്ട കാര്യമില്ല.
   4. ഇതിലേയ്ക്‌ 4 heaped tsp മല്ലിപ്പൊടി, 1/2 tsp മുളകുപൊടി, അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. കരിയരുത്‌ .
   5. ഈ വഴറ്റിയതും ഇറച്ചി നുറുക്കിയതും, ആവശ്യത്തിനു തേങ്ങാക്കൊത്ത്, കറിവേപ്പില, 1tsp വിനാഗിരി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ തിരുമ്മി, കുക്കറില്‍ വേവിക്കുക.
   6. മൂന്ന്‍ ചുവന്നുള്ളിയും 1, വലിയ അല്ലി വെളുത്തുള്ളിയും കൂടി ചതച്ച് അല്പം വെളിച്ചെണ്ണയില്‍ മൂപ്പിക്കുക.
   7. അതിലേക്ക്‌ 2tsp കുരുമുളക്‌ ചതച്ചതും(പൊടിയായാലും മതി) 1tsp മസാലപ്പൊടിയും ചേര്‍ക്കുക.
   8. ഇതിലേക്ക് വേവിച്ച ഇറച്ചിയും ചേര്‍ത്ത്‌ മൊരിയിച്ചെടുക്കുക.
   Notes:
   • എരിവിന്റെ ആവശ്യത്തിനനുസരിച്ച്‌ കുരുമുളക്‌ പൊടി കൂട്ടാം
   • നോണ്‍ സ്റ്റിക്ക്‌ പാത്രമാണെങ്കില്‍ എണ്ണ നന്നായി പിശുക്കാം
   • കുറച്ച് നെയ്യുള്ള ഇറച്ചിക്ക്‌ രുചികൂടും. അമേരിക്കയില്‍ ആണെങ്കില്‍ നല്ലോണം മാര്‍ബിള്‍ഡ് ആയ പോട്ട് റോസ്റ്റ് കട്ട് വാങ്ങാം.

   മാങ്ങീട്ട മീങ്കൂട്ടാന്‍ ( തൃശ്ശൂര്‌ സ്റ്റൈല്‌ )

   fish 2lb (മീന്റെ ഉളുമ്പുമണം പോകാന്‍, അവസാനത്തെ കഴുകലില്‍ സ്വല്‍പം ഉപ്പും ചെറുനാരങ്ങനീരും ചേര്‍ക്കണം)
   1 mango cut long
   2in ginger crushed
   2 green chilli crushed
   1 clove garlic crushed
   1 spine of curry leaves
   1tsp red chilli powder
   1/2 tsp turmeric powder
   2tsp paprika
   1/2tsp corriander powder
   salt

   rub everything together and keep in refridgerator for 30min
   coconut milk from 1/3 coconut or 2cup grated coconut
   (use less coconut milk for sardines)

   cook for 15min - close until boil, then open cook in low flame
   shake the pot occassionally. earthern pot prefered

   flavour with
   2 small onion fried in coconut oil

   ഗ്രീൻ പീസ് കറി

   peas 1 cup
   water

   soak

   salt
   turmeric

   cook

   grated coconut 1/3cup
   small onion 1tsp
   curry leaves 4

   roast till red

   corriander powder 1.5tsp
   garam masala 1/4 tsp
   red chilli 1 pinch

   in low flame stir for few seconds
   stop the flame and continue stir for few more seconds
   grind with water in moderation

   Continue in Normal Sequence:
   oil 1tbsp
   onion 1
   green chilli 1
   crushed ginger 0.5tsp
   curry leaves 1 stem
   coconut paste
   tomato 1
   cooked peas

   at last close cook in v.v. low flame for 5min

   ബിരിയാണി - ചോറ് തയ്യാറാക്കുന്ന വിധം


   roast

   ghee 2 tsp
   cardomom 4
   cloves 8
   cinnamon 1in

   add

   washed rice 2cup

   mix for 2min

   add

   very hot water 3cup
   chicken stock
   salt

   close cook in low flame for 3min

   move quickly to open plate and spread it fluffy

   ghee 1 tsp
   dried black grapes
   cashews

   roast

   1/4 cup warm milk
   saffron 1 pinch
   mix


   layering in biriyani pot (top to bottom)

   --- munthiri + kashew ---
   --- saffron milk on random spots ---
   --- 1/2 rice ---
   --- chicken ---
   --- saffron milk on random spots ---
   --- 1/2 rice ---

   bake pot for 20min at 250f

   onion cut thin
   oil
   deep fry till dark brown

   corriander leaves

   decorate with
   corriander leaves
   fried onion

   ബിരിയാണി - ചിക്കൻ തയ്യാറാക്കുന്ന വിധം

   crush

   ginger 2cm
   garlic 1 clove
   green chilli 1

   add

   chicken 1lb small pieces
   salt
   turmeric
   lime juice 1tsp

   mix and marinate for 1hr in fidge

   add
   water 0.5 cup

   open cook for 15min
   separate and store chicken stock

   continue Normal Sequence with:
   oil 1tsp
   dalda 2tsp
   onion 2

   ginger 1cm
   garlic 1 small clove

   corriander powder 3tsp
   cumin powder 0.25tsp
   chilli powder 1 pinch
   garam masala 0.5 tsp

   tomato 1
   sugar 0.5 tsp

   cashew 5
   popy seeds 1tsp

   add chicken
   close cook in low flame for 5min

   corriander leaves 2tbsp
   mint leaves 1tbsp
   curd 1tbsp
   salt

   പുട്ടിനുള്ള കടലക്കറി

   kadala 0.5 cup

   soak overnight
   pressure cook with turmeric+salt

   grated coconut 0.5 cup
   pearl onion 3 - sliced
   fry till brown

   then add
   corriander powder 1tsp
   chilli powder 1 pinch
   garam masala 1pinch

   roast for few seconds
   grind this to paste

   onion 1
   green chilli 1
   curry leaves
   oil

   saute lightly

   add
   coconut paste
   tomoto 1 chopped

   saute lightly
   mix kadala


   ഗ്രിൽഡ് ചിക്കൻ

   chicken

   Marinate with

   salt
   turmeric
   cumin powder 1 pinch
   garam masala
   red chillie,
   pepper,
   oil 1tbsp

   ginger paste
   garlic paste
   green chilli paste
   few curry leaves

   make a paste

   ketchup - a little bit
   soy sauce or red wine also is fine
   lime/lemon juice

   Notes on marination
   Use marination on the lesser side
   use fresh ingradients - not the readymade pastes
   keep 12hrs in fridge after mixing
   turn the pieces after 6 hrs

   last, fennel(perumjeerakam) + pepper - crush it nicely and at the last stage of grilling , sprinkle it.

   Notes on grilling

   1. use lavish onion and capsicum on kebab skewer
   2. use a double folded aluminum foil with holes with finger and place chicken pieces on it. this is to allow chicken to fry little bit in its own fat. also, will help in easy cleaning
   3. check often
   4. keep in direct low flame
   5. Don't go for the drumsticks,my least choice. Instead go for the wings(my favorite) or thighs. It is my very personal opinion.

   മോരുകറി

   0.5 cup grated coconut
   1 tsp cumin seeds
   0.5 cup water

   grind well

   1 tbsp coconut oil
   1 spoon mustard seed

   in high flame till seeds start poping

   to this add

   0.5 tsp uluva
   1 tsp crushed dried red chilli
   1 spine curry leaves
   1 thin cut small onion
   1 cc ginger thin cut
   1 alli garlic

   saute in medium flame

   to this add

   1 pinch turmeric
   salt
   1 cup curd
   ground coconut paste

   mix well and stop the flame


   NOTE:
   to prevent milk protien from coagulating, don't heat the curd that is not sour.

   ലളിതമായ മോരുകറി

   1 tbsp coconut oil
   1 spoon mustard seed

   in high flame till seeds start poping

   to this add

   0.5 tsp uluva
   1 tsp crushed dried red chilli
   1 spine curry leaves
   1 thin cut small onion
   1 cc ginger thin cut
   1 alli garlic

   saute in medium flame

   to this add

   1 pinch turmeric
   salt
   1 cup curd

   mix well and stop the flame


   NOTE:
   to prevent milk protien from coagulating, don't heat the curd that is not sour.

   തോരൻ - ബീൻസ്, അമര, കൊത്തമര, പയർ, കടല, ...

   Clean 1 lb and chop (1mm - 1cm) long

   Cook with salt + a pinch of turmeric powder + 2 tbsp of water
   Stop once the row taste is gone but the crispyness is still there.

   saute 3 crushed small onion + 1 small garlic clove
   Once it is almost brown, reduce the flame

   add crushed red chilli powder, 2 spine curry leaves, 1 handfull(1/2 cup) grated coconut
   add cooked pieces

   mix well
   stop the flame