1/2 കപ്പ് പരിപ്പ് ഒരു പിടി നുറുക്കിയ സബോളയും ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എണ്ണയും കൂടിയിട്ട് വേവിക്കുക.
വേറേ പാത്രത്തിൽ പാകത്തിനു വെള്ളം വച്ച്, ഒരു വലിയ നുറുക്കിയ ക്യാരറ്റും 2 പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാൻ വയ്ക്കുക. 5 മിനുട്ടുകഴിയുമ്പോൾ 2 ഉരുളക്കിഴങ്ങ് നുറുക്കിയത്, ഒരു പിടി വെണ്ടയ്ക്ക നുറുക്കിയതും പുളിയും വേവിച്ച പരിപ്പും ചേർക്കുക.
വെന്തുകഴിയുമ്പോൾ 4 heaped tablespoon സാമ്പാർപൊടി ചേർക്കുക.
എല്ലാം നന്നായി ചേർന്നു തിളച്ചു കഴിയുമ്പോൾ - ഏകദേശം 2 മിനുറ്റ് - തീ അണയ്ക്കുക.
അരിഞ്ഞ മല്ലിയിലയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർക്കുക.
എണ്ണ ചൂടാക്കി കടുക്, 1/2 റ്റീസ്പൂൺ ഉലുവ, ചുവന്ന മുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ മൂപ്പിക്കുക.
തീ ഓഫാക്കി ഒരു നുള്ള് ജീരകപ്പൊടി, കായപ്പൊടി എന്നിവകൂടി ഇട്ട് എല്ലാം സാമ്പാറിലേയ്ക്ക് ചേർക്കുക.
3 comments:
സാമ്പാറിനു കടുകു മൂപ്പിച്ചിടാറുണ്ടോ? (ഞങ്ങൾ സാധാരണ കടുക് ഒഴിവാക്കും, കാരണമറിയില്ല!) :)
ശര്ക്കരയോ ?????
പ്രിയ, അതേ ശർക്കര തന്നെ :) ഇതുവരെ ചെയ്തുനോക്കിയിട്ടില്ലെങ്കിൽ എന്തായാലും ചെയ്യണം. നല്ലൊരു ഫ്ലേവർ തരുമത്.
പാഞ്ചാലി, തേങ്ങയില്ലാത്തവയിൽ കടുക് പ്രത്യേകിച്ച് രുചി വ്യത്യാസം ഉണ്ടാക്കുന്നില്ല എന്നാണെന്റെ തിയറി. അതുകൊണ്ട് സാമ്പാറിലെ കടുക് തീർത്തും ഓപ്ഷണലാണ്. ഒരു ഡെക്കറേഷൻ. ഇതുവരെ കടുകോടുകൂടിത്തന്നെയാണ് സാമ്പാർ കണ്ടിട്ടുള്ളത്.
Post a Comment