Showing posts with label പച്ചക്കറി. Show all posts
Showing posts with label പച്ചക്കറി. Show all posts

ഉരുളക്കിഴങ്ങ് മസാല


  • ഉരുളക്കിഴങ്ങ് - 4

മൈക്രോ വേവിൽ 5-6 മിനുട്ട് വച്ച് പുഴുങ്ങുക. എടുത്ത് വെള്ളത്തിൽ അല്പനേരമിട്ട് തൊലികളയുക. എന്നിട്ട് ഉടയ്ക്കുക. ഫോർക്ക് വച്ച് ചെയ്യാൻ എളുപ്പമുണ്ട്. മുഴുവൻ വളരെ നൈസായി ഉടയ്ക്കരുത്. കുറച്ച് ഉടഞ്ഞുപോകാത്ത കഷ്ണങ്ങളുംവേണം.

  • എണ്ണ - 2 ടേബിൾസ്പൂൺ
  • കടുക് - 1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • സബോള - 1 - ചെറുതായി നുറുക്കിയത്
  • ഇഞ്ചി - 1 ഇഞ്ച് കഷണം നുറുക്കിയതോ ചതച്ചതോ
  • പച്ചമുളക് - പിളർന്നത് - 4
  • ഉപ്പ് - 1/2 ടീസ്പൂൺ

കടുക് എണ്ണയിൽ പൊട്ടിച്ച ശേഷം, അതിലേക്ക് ഉഴുന്ന് പരിപ്പിടുക. സബോള, പച്ചമുളക് കൂടിയിട്ട് എണ്ണയിൽ വഴറ്റുക. ചെറുതായി ഒന്നു വാടുകയേ വേണ്ടൂ. ഇനി ഇതിലേയ്ക്ക് ഇഞ്ചിയിടാം.

  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കറിവേപ്പില - 1 തണ്ട്

ഇവകൂടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത ശേഷം ഉരുളക്കിഴങ്ങും കൂടി ചേർക്കുക.

  • വെള്ളം - 1 കപ്പ്
  • മല്ലിയില - 1 പിടി
  • ഉപ്പ്

ഇവകൂടി ചേർത്ത് ഇളക്കുക. എന്തുമാത്രം അഴവ് വേണമോ അതിനനുസരിച്ച് വെള്ളം കൂടുതൽ ചേർക്കാം. ഉണ്ടാക്കുമ്പോൾ കുറച്ച് ലൂസായി എടുത്തില്ലെങ്കിൽ, അല്പസമയം ഇരിക്കുമ്പോൾ ഉറയ്ക്കും. അല്പം ലൂസായതാണ് ഞങ്ങൾക്കിഷ്ടം.

തേങ്ങച്ചട്‌ണി


  • തേങ്ങ ചിരകിയത് - 1 കപ്പ്
  • ഉണക്കമുളക് - 4
  • ചെറിയ ഉള്ളി - 2
  • വെള്ളം - 1/2 കപ്പ്
  • വാളൻപുളി - 1/2 ടീസ്പൂൺ (ചെറിയ പുളിരസം കിട്ടാൻ; അധികമാവരുത്)
  • ഉപ്പ്

എല്ലാം കൂടി മിക്സിയിൽ 1 മിനുട്ട് അടിക്കുക. സ്മൂത്ത് പേസ്റ്റ് ആവരുത് - coarsely ground.

  • എണ്ണ - 1 ടീസ്പൂൺ
  • കടുക് - 1 ടീസ്പൂൺ

ഒരു പാൻ ചൂടാക്കി കടുക് പൊട്ടിയ്ക്കുക

  • കറിവേപ്പില - 1 തണ്ട്
  • ഉണക്കമുളക് - രണ്ട് കഷ്ണമായി പൊട്ടിച്ചത് - 2

ഇതും എണ്ണയിലിട്ട് ഒന്നു റോസ്റ്റ് ചെയ്യുക. തീ ഓഫ്ചെയ്ത് പാനിലേയ്ക്ക് അരച്ച തേങ്ങ ചേർത്തിളക്കുക.

ദോശ


  • അരി - 2 കപ്പ്
  • ഉഴുന്ന് - 3/4 കപ്പ്
  • ഉലുവ - 2 ടീ സ്പൂൺ

4-8 മണിക്കൂർ കുതിരാനായി ഇവ മൂടുന്ന പാകത്തിന് വെള്ളമൊഴിച്ച് വയ്ക്കുക.

  • ചോറ് -1 കപ്പ്

കുതിരാൻ വച്ചത് ചോറും ചേർത്ത് അരയ്ക്കുക. മിസ്കിയിൽ ആയാലും മതി. പക്ഷെ, ഇളം ചൂടാവുമ്പോൾ മിക്സി നിറുത്തണം. ഇല്ലെങ്കിൽ മാവ് പുളിച്ച് പൊന്തില്ല.

12 മണിക്കൂർ പുളിയ്ക്കാനായി വയ്ക്കുക. 72F-ല് കൂടുതൽ ചൂടുള്ള സ്ഥലമാവണം. തണുപ്പുള്ള സ്ഥലങ്ങളിൽ ഓവനിൽ ലൈറ്റ് ഇട്ട് വയ്ക്കാം.

പുളിച്ച മാവിൽ ഉപ്പ് ചേർത്ത് നന്നായി ഇളയ്ക്കി ദോശയുണ്ടാക്കാൻ എടുക്കാം.

ദോശയുണ്ടാക്കുമ്പോൾ കനംകുറഞ്ഞഭാഗങ്ങളിൽ അല്പം നെയ് പുരട്ടിയാൽ രുചികൂടും. 

വെണ്ടക്ക തേങ്ങാപ്പാലിലും പുളിയിലും (ശ്രീലങ്ക)

നല്ലതീയിൽ വഴറ്റുക:
      വെണ്ട 125g
      എണ്ണ 3tbsp
      ഉപ്പ് അല്പം


എണ്ണ 1tbsp
ഉള്ളി 50g

പച്ചമുളക് കുരുകളഞ്ഞത്
വേപ്പില 1 തണ്ട്

ജീരകം 1/2tsp
ഉലുവ 1/4tsp

മഞ്ഞൾ 1/4tsp
മുളക്

പുളി 1/4tsp
വെള്ളം 2tbsp
(പുളി അലിയാനായി വെള്ളം മൈക്രോവേവിൽ കുറച്ച് സെക്കന്റുകൾ ചൂടക്കുക)

തേങ്ങാപ്പാൽ 50ml
വെള്ളം 1tb

Normal Sequence അനുസരിച്ച് വേവിക്കുക.

സാമ്പാർ

ഓരോരുത്തരുടേയും ആവശ്യത്തിനനുസരിച്ചാവണം സാമ്പാറിലെ പരിപ്പിന്റെയും കഷണങ്ങളുടേയും പൊടിയുടേയും പുളിയുടേയും ഒക്കെ കണക്ക്, അതുകൊണ്ട് കൃത്യം കണക്ക് പറയുക ബുദ്ധിമുട്ടാണ്‌.

പരിപ്പ്: നല്ല കട്ടി വേണ്ടവർ പരിപ്പ് കൂടുതൽ ചേർക്കണം അല്ലെങ്കിൽ വെള്ളം കുറവ് ചേർക്കണം. പരിപ്പ് വേവിക്കാൻ വച്ച് തിളയ്ക്കുമ്പോളുള്ള പത ഒരു സ്പൂൺ കൊണ്ട് കോരിക്കളയാം. കൂടെ ഒരു സ്പൂൺ എണ്ണയൊഴിക്കാം. ഇതുരണ്ടും  പരിപ്പ് തൂവിപ്പോകാതിരിക്കുന്നതിനു പരിഹാരമാണ്‌. അല്പം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് (കുക്കറിൽ) വേവിക്കുക. വേവാൻ ബുദ്ധിമുട്ടുള്ള കഷണങ്ങൾ പരിപ്പിനോടുകൂടെ ചേർക്കാം. ഉദാ: ഫ്രോസൺ ചേന, ഡയിലി ഡിലൈറ്റിന്റെ മുരിങ്ങക്കായ. പരിപ്പ് വേവിക്കുമ്പോൾ കൂടെ കുറച്ച് സബോള നുറുക്കിയതും ചെറിയ ഉള്ളിയും ചേർക്കുന്നത് നല്ലത്.

പച്ചക്കറികൾ: പച്ചക്കറികൾ പരിപ്പ് ഒരു വിധം വെന്തശേഷമാണ്‌ ചേർക്കേണ്ടത് - ഞങ്ങൾക്ക് ഇഷ്ടമുള്ളവ: മുരിങ്ങക്കായ, വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടക്ക, വഴുതനങ്ങ, കാരറ്റ്, ഉരുളക്കിഴങ്ങ്, തക്കാളി, കായ, മത്തങ്ങ, കൊത്തമരയ്ക്ക. പച്ചക്കറികൾ വേവനുസരിച്ച് കുറച്ച് വേർതിരിക്കാം. വെണ്ടയ്ക്ക അല്പം വഴറ്റി ഉപയോഗിക്കാം.

പച്ചക്കറികൾ വേവിക്കുമ്പോൾ ഒരു കഷണം കായം കൂടെ ഇടാം. കായത്തിന്റെ മണം ഇഷ്ടമുള്ളവർക്ക് സാമ്പാറ് ഉണ്ടാക്കിക്കഴിഞ്ഞ് ഒരു കഷണം കായം പിന്നേയും ചേർക്കാം; അല്ലെങ്കിൽ കടുകു വറക്കുമ്പോൾ അല്പം കായപ്പൊടി ഇട്ടാൽ മതി.

കഷണങ്ങൾ ഒരു മുക്കാൽ വേവാകുമ്പോൾ പുളി ചേർക്കുന്നു. ഉടഞ്ഞുപോകാതിരിക്കാനും കഷണങ്ങളിൽ പുളി പിടിക്കാനും ആണ്‌ ഇങ്ങനെ. പുളിവെള്ളത്തോടുകൂടിയാണ്‌ വഴറ്റിയ വെണ്ടയ്ക്കയും ഉരുളക്കിഴങ്ങ് നുറുക്കിയതും ചേർക്കുന്നത്.

സാമ്പാറുപൊടി: ഏതെങ്കിലും ബ്രാൻഡ് പരീക്ഷിച്ചുനോക്കിത്തന്നെ തിരഞ്ഞെടുക്കണം. ഈസ്റ്റേൺ, ഗ്രാൻഡ്മാ, ബ്രാഹ്മിൺസ്, നിറപറ എന്നിവ നല്ലതാണ്‌. വീട്ടിൽ പൊടിച്ചുണ്ടാക്കിയാലും നല്ലത്. സുമ ശിവദാസിന്റെ നാടൻ കറികളിലെ സാമ്പാർപൊടിയും ശ്രമിച്ചു നോക്കി ഇഷ്ടപ്പെട്ടിട്ടുള്ളതാണ്‌.

പൊടി ആവശ്യത്തിനു എടുത്ത് ലൈറ്റായി ചൂടാക്കി (ചൂടാക്കിയില്ലെങ്കിലും വലിയ പ്രശ്നമൊന്നുമില്ല) വെള്ളത്തിൽ കലക്കി ചേർക്കുക. കട്ടകെട്ടാതിരിക്കാനാണ്‌ ഇത്.

കടുക്, ഉലുവ, ചുവന്നമുളക്, ഒരു ചെറിയകഷണം ചുവന്നുള്ളി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കുക.

മല്ലിയില വേണ്ടവർക്കാകാം.  അവസാനം ഒരു ചെറിയ കഷണം ശർക്കരയും ചേർത്താൽ നന്ന്.

സിമ്പിൾ ഉള്ളി സാമ്പാർ

പരിപ്പ് അരക്കപ്പ്, ഇന്ത്യൻ സ്റ്റോറിൽ നിന്നും കിട്ടുന്ന ഫ്രോസൺ ചെറിയഉള്ളി അരപ്പായ്ക്കറ്റ്, ഉപ്പ്, മഞ്ഞൾപ്പൊടി, അരടീസ്പൂൺ എണ്ണ, 2 കപ്പ് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. പുളി വെള്ളം, സാമ്പാർപൊടി (പാക്കറ്റിൽ എഴുതിയിരിക്കുന്ന കണക്കനുസരിച്ച് - ഏതാണ്ട് 3 ടേബിൾ സ്പൂൺ) എന്നിവ ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. കടുക്, ചുവന്നമുളക്, ഉലുവ, കറിവേപ്പില, കായപ്പൊടി എന്നിവ കൊണ്ട് താളിക്കുക. കുറച്ചു മല്ലിയില നുറുക്കി വിതറാം.

ഈ ഉള്ളി സാമ്പാർ പുളികുറവ് ചേർത്തുണ്ടാക്കുകയാണെങ്കിൽ, ദോശയ്ക്കും ഇഡലിക്കും ഊത്തപ്പത്തിനും നന്നായി ചേരും.

സാമ്പാർ - ലളിതം

1/2 കപ്പ് പരിപ്പ് ഒരു പിടി നുറുക്കിയ സബോളയും ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എണ്ണയും കൂടിയിട്ട് വേവിക്കുക.

വേറേ പാത്രത്തിൽ പാകത്തിനു വെള്ളം വച്ച്, ഒരു വലിയ നുറുക്കിയ ക്യാരറ്റും 2 പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത്  വേവിക്കാൻ വയ്ക്കുക. 5 മിനുട്ടുകഴിയുമ്പോൾ 2 ഉരുളക്കിഴങ്ങ് നുറുക്കിയത്, ഒരു പിടി വെണ്ടയ്ക്ക നുറുക്കിയതും പുളിയും വേവിച്ച പരിപ്പും ചേർക്കുക.

വെന്തുകഴിയുമ്പോൾ 4 heaped tablespoon സാമ്പാർപൊടി ചേർക്കുക.

എല്ലാം നന്നായി ചേർന്നു തിളച്ചു കഴിയുമ്പോൾ - ഏകദേശം 2 മിനുറ്റ് - തീ അണയ്ക്കുക.

അരിഞ്ഞ മല്ലിയിലയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർക്കുക.

എണ്ണ ചൂടാക്കി കടുക്,  1/2 റ്റീസ്പൂൺ ഉലുവ, ചുവന്ന മുളക്, കറിവേപ്പില, ചുവന്നുള്ളി അരിഞ്ഞത് എന്നിവ മൂപ്പിക്കുക.

തീ ഓഫാക്കി ഒരു നുള്ള് ജീരകപ്പൊടി, കായപ്പൊടി എന്നിവകൂടി ഇട്ട് എല്ലാം സാമ്പാറിലേയ്ക്ക് ചേർക്കുക.

മാങ്ങ അച്ചാർ - സദ്യയ്ക്ക് വേണ്ടിയുള്ളത്


ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ എണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ അതിന്റെ രുചി നോക്കി ചേർക്കുക.


രസം

കായം - കാൽ ടീസ്പൂൺ
മുഴുവൻ മല്ലി - 1 ടേബിൾസ്പൂൺ
ചുവന്ന മുളക് - 2
ജീരകം - 1/4 ടീസ്പൂൺ
garlic - 3 അല്ലി, ചതച്ചത്
എണ്ണ - 1 ടീസ്പൂൺ
പുളി, ശർക്കര, മഞ്ഞൾപൊടി
പരിപ്പ് - ഒരു പിടി
കടുക്, മല്ലിയില, കറിവേപ്പില, ചുമന്നമുളക് - വറത്തിടാൻ

തക്കാളിയും ഉപ്പും ചേർത്ത് പരിപ്പ് ഉടഞ്ഞുപോകുന്ന രീതിയിൽ വേവിക്കുക.
എണ്ണ ചൂടാക്കി കായം, മല്ലി, മുളക്, ജീരകം, garlic മൂപ്പിച്ചിട്ട്, ചതയ്ക്കുക. പുളി പൊഴിഞ്ഞ് 3cup വെള്ളത്തിൽ ചതച്ച സാധനങ്ങളും ശർക്കര, മഞ്ഞൾ, ഉപ്പ്, cooked പരിപ്പ് എല്ലാം ചേർത്ത് തിളപ്പിക്കുക - 4 മിനുറ്റ്. മല്ലിയില അരിഞ്ഞത്, വറുത്തത്‌, കുരുമുളക് പൊടി എന്നിവ ഇടുക.

(വനിതയിൽ നിന്ന്)

വെജിറ്റബിൾ പുലാവ്

പച്ചക്കറികൾ - ക്യാരറ്റ്, ബീൻസ്, ഉള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, ബെൽ പെപ്പർ - എന്നിവ ചെറുതായി നുറുക്കുക. ഗ്രീൻ പീസ് ഫ്രോസൺ മതി. ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് ഉണ്ടാക്കുക. കുറച്ചു എണ്ണയും നെയ്യും ചേർത്ത്. ഓരോ പച്ചക്കറികളേയും പ്രത്യേകം വഴറ്റുക. വഴറ്റുമ്പോൾ പേസ്റ്റും ഉപ്പും അല്പാല്പം ചേർക്കുക. പച്ചക്കറികളുടെ ക്രിസ്പിനെസ് പോകരുത് - പ്ര്യത്യേകിച്ചും കാബേജിന്റേയും ബെൽ പെപ്പറിന്റേയും കാര്യത്തിൽ.

ഏലം, പട്ട, ഗ്രാമ്പൂ എന്നിവ നെയ്യിൽ മൂപ്പിച്ച്, അതിലേയ്ക്ക് കഴുകിയ അരി ചേർത്തിളക്കുന്നു. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കുന്നു. വെള്ളത്തിൽ അല്പം ഉപ്പും നാരങ്ങാനീരും (മൂന്നുകപ്പരിക്ക് അര ചെറുനാരങ്ങ) ചേർക്കുക. ഇനി എല്ലാ വഴറ്റിയ പച്ചക്കറികളും ചേർത്തിളക്കുക. കുടഞ്ഞുകുടഞ്ഞ് മിക്സ് ചെയ്യുകയാണെങ്കിൽ ചോറുടയുകയില്ല.

പുലാവിൽ അധികം നെയ്യും സ്പൈസും ചേർക്കേണ്ട - ബിരിയാണി പോലെ ആ‍വരുത്. അതൊക്കെയും ലൈറ്റ് ഫ്ലേവറിനുമാത്രമാണ്.

മോരുകറി

0.5 cup grated coconut
1 tsp cumin seeds
0.5 cup water

grind well

1 tbsp coconut oil
1 spoon mustard seed

in high flame till seeds start poping

to this add

0.5 tsp uluva
1 tsp crushed dried red chilli
1 spine curry leaves
1 thin cut small onion
1 cc ginger thin cut
1 alli garlic

saute in medium flame

to this add

1 pinch turmeric
salt
1 cup curd
ground coconut paste

mix well and stop the flame


NOTE:
to prevent milk protien from coagulating, don't heat the curd that is not sour.