- അരി - 2 കപ്പ്
- ഉഴുന്ന് - 3/4 കപ്പ്
- ഉലുവ - 2 ടീ സ്പൂൺ
4-8 മണിക്കൂർ കുതിരാനായി ഇവ മൂടുന്ന പാകത്തിന് വെള്ളമൊഴിച്ച് വയ്ക്കുക.
- ചോറ് -1 കപ്പ്
കുതിരാൻ വച്ചത് ചോറും ചേർത്ത് അരയ്ക്കുക. മിസ്കിയിൽ ആയാലും മതി. പക്ഷെ, ഇളം ചൂടാവുമ്പോൾ മിക്സി നിറുത്തണം. ഇല്ലെങ്കിൽ മാവ് പുളിച്ച് പൊന്തില്ല.
12 മണിക്കൂർ പുളിയ്ക്കാനായി വയ്ക്കുക. 72F-ല് കൂടുതൽ ചൂടുള്ള സ്ഥലമാവണം. തണുപ്പുള്ള സ്ഥലങ്ങളിൽ ഓവനിൽ ലൈറ്റ് ഇട്ട് വയ്ക്കാം.
പുളിച്ച മാവിൽ ഉപ്പ് ചേർത്ത് നന്നായി ഇളയ്ക്കി ദോശയുണ്ടാക്കാൻ എടുക്കാം.
ദോശയുണ്ടാക്കുമ്പോൾ കനംകുറഞ്ഞഭാഗങ്ങളിൽ അല്പം നെയ് പുരട്ടിയാൽ രുചികൂടും.
No comments:
Post a Comment