കാബേജ് - ക്യാരറ്റ് തോരൻ


  • തേങ്ങ - 0.5 കപ്പ് 
  • പച്ചമുളക് - 4
  • മഞ്ഞപ്പൊടി - 0.5 ടീസ്പൂൺ
  • ജീരകം - ഒരു നുള്ള് (അല്ലെങ്കിൽ കാൽ ടീസ്പൂൺ പൊടി)


ഇതെല്ലാം കൂടി ചതയ്ക്കുക.

  • കടുക് - 1 ടീസ്പുൺ
  • എണ്ണ  - 1 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • കറിവേപ്പില
  • സബോള - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 2 അല്ലി

കടുക് പൊട്ടിക്കഴിയുമ്പോൾ ഉഴുന്ന് പരിപ്പിടുക. അതൊന്ന് മൂത്ത് കഴിയുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് സബോളയിട്ട് വഴറ്റുക. ഒന്നു വഴന്നു കഴിയുമ്പോൾ വെളുത്തുള്ളി ചേർക്കുക.


  • കാബേജ് - 0.5 - ചെറുതായി കനം കുറച്ച് അരിഞ്ഞത്
  • ക്യാരറ്റ് - 1 - ഗ്രേറ്റ് ചെയ്തെടുത്തത്

ഇതിലേയ്ക്ക് തേങ്ങ, ക്യാരറ്റ്, കാബേജ്, ഉപ്പ് എന്നിവ ചേർക്കുക. ചെറുതീയിൽ 5 മിനുട്ട് വയ്ക്കുക. മൂടിവയ്ക്കേണ്ടതില്ല. ഇടക്കൊന്ന് ഇളക്കണം. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല. അധികം വെന്തുപോയാൽ രസമുണ്ടാവില്ല; പച്ചക്കറി ക്രിസ്പി ആയിരിക്കണം.

    No comments: