- ഉരുളക്കിഴങ്ങ് - 4
മൈക്രോ വേവിൽ 5-6 മിനുട്ട് വച്ച് പുഴുങ്ങുക. എടുത്ത് വെള്ളത്തിൽ അല്പനേരമിട്ട് തൊലികളയുക. എന്നിട്ട് ഉടയ്ക്കുക. ഫോർക്ക് വച്ച് ചെയ്യാൻ എളുപ്പമുണ്ട്. മുഴുവൻ വളരെ നൈസായി ഉടയ്ക്കരുത്. കുറച്ച് ഉടഞ്ഞുപോകാത്ത കഷ്ണങ്ങളുംവേണം.
- എണ്ണ - 2 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
- സബോള - 1 - ചെറുതായി നുറുക്കിയത്
- ഇഞ്ചി - 1 ഇഞ്ച് കഷണം നുറുക്കിയതോ ചതച്ചതോ
- പച്ചമുളക് - പിളർന്നത് - 4
- ഉപ്പ് - 1/2 ടീസ്പൂൺ
കടുക് എണ്ണയിൽ പൊട്ടിച്ച ശേഷം, അതിലേക്ക് ഉഴുന്ന് പരിപ്പിടുക. സബോള, പച്ചമുളക് കൂടിയിട്ട് എണ്ണയിൽ വഴറ്റുക. ചെറുതായി ഒന്നു വാടുകയേ വേണ്ടൂ. ഇനി ഇതിലേയ്ക്ക് ഇഞ്ചിയിടാം.
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കറിവേപ്പില - 1 തണ്ട്
ഇവകൂടി ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത ശേഷം ഉരുളക്കിഴങ്ങും കൂടി ചേർക്കുക.
- വെള്ളം - 1 കപ്പ്
- മല്ലിയില - 1 പിടി
- ഉപ്പ്
ഇവകൂടി ചേർത്ത് ഇളക്കുക. എന്തുമാത്രം അഴവ് വേണമോ അതിനനുസരിച്ച് വെള്ളം കൂടുതൽ ചേർക്കാം. ഉണ്ടാക്കുമ്പോൾ കുറച്ച് ലൂസായി എടുത്തില്ലെങ്കിൽ, അല്പസമയം ഇരിക്കുമ്പോൾ ഉറയ്ക്കും. അല്പം ലൂസായതാണ് ഞങ്ങൾക്കിഷ്ടം.
1 comment:
ഇത് കഴിച്ചിട്ടുണ്ട്, വീട്ടില്‍ പരീക്ഷിച്ചിട്ടില്ല, ഒന്ന് നോക്കണം.
Post a Comment