പച്ചക്കറികൾ - ക്യാരറ്റ്, ബീൻസ്, ഉള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, ബെൽ പെപ്പർ - എന്നിവ ചെറുതായി നുറുക്കുക. ഗ്രീൻ പീസ് ഫ്രോസൺ മതി. ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ് ഉണ്ടാക്കുക. കുറച്ചു എണ്ണയും നെയ്യും ചേർത്ത്. ഓരോ പച്ചക്കറികളേയും പ്രത്യേകം വഴറ്റുക. വഴറ്റുമ്പോൾ പേസ്റ്റും ഉപ്പും അല്പാല്പം ചേർക്കുക. പച്ചക്കറികളുടെ ക്രിസ്പിനെസ് പോകരുത് - പ്ര്യത്യേകിച്ചും കാബേജിന്റേയും ബെൽ പെപ്പറിന്റേയും കാര്യത്തിൽ.
ഏലം, പട്ട, ഗ്രാമ്പൂ എന്നിവ നെയ്യിൽ മൂപ്പിച്ച്, അതിലേയ്ക്ക് കഴുകിയ അരി ചേർത്തിളക്കുന്നു. ആവശ്യത്തിനു വെള്ളം ചേർത്ത് വേവിക്കുന്നു. വെള്ളത്തിൽ അല്പം ഉപ്പും നാരങ്ങാനീരും (മൂന്നുകപ്പരിക്ക് അര ചെറുനാരങ്ങ) ചേർക്കുക. ഇനി എല്ലാ വഴറ്റിയ പച്ചക്കറികളും ചേർത്തിളക്കുക. കുടഞ്ഞുകുടഞ്ഞ് മിക്സ് ചെയ്യുകയാണെങ്കിൽ ചോറുടയുകയില്ല.
പുലാവിൽ അധികം നെയ്യും സ്പൈസും ചേർക്കേണ്ട - ബിരിയാണി പോലെ ആവരുത്. അതൊക്കെയും ലൈറ്റ് ഫ്ലേവറിനുമാത്രമാണ്.

2 comments:
നന്ദി........ഇനി ഇതൊന്നു പെന്നുമ്പിള്ളയോടു പറഞ്ഞ് ഉണ്ടാക്കാന്‍ നോക്കട്ടെ
പ്രിന്റ് എടുത്തു. സോന & കൊ. വീണ്ടും ലാന്റ് ചെയ്തിട്ടുണ്ട്. അവളാരിത്തിക്ക് കൊടുക്കാം. എന്താവുമോ എന്തോ? :)
ഇറുക്കി പിടിച്ചും എക്സര്‍സൈസ് ചെയ്തും ചാടാതെ സൂക്ഷിക്കുന്ന എന്റെ വയര്‍ ഇപ്പോള്‍ സോനാജിയുടെ ‘സാമ്പാര്‍/പരിപ്പ്/പയര്‍/കൂര്‍ക്ക+ ചോറ്+അച്ചാര്‍+ ഉണക്കമുള്ളന്‍‘ ഈ കോമ്പിനേഷന്‍ പിടികളാല്‍ ചാടിത്തുടങ്ങിയിട്ടുണ്ട്.
ഓഫീസില്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ വല്ല ചക്ക മടിയില്‍ വച്ചിരിക്കുമ്പോലെ ഒരു ഫീല്‍.
എനിവേ, താങ്ക്സ് ട്ടാ സിബുവേ.
Post a Comment