ബീഫ് ഫ്രൈ - ലളിതം



  1. ബീഫ് വലുതായി നുറുക്കിയത് - pot/chuck roast cut (നല്ല മാർബിൾഡ് ആയ പീസ്)
  2. സവാള നുറുക്കിയത് 1/2 കപ്പ് (ഒരു നല്ല പിടി)
  3. ഇറച്ചി മസാല 2 tsp
  4. മല്ലിപ്പൊടി
  5. മഞ്ഞൾ
  6. മുളക് പൊടി അല്പം
  7. കറിവേപ്പില
  8. ഇഞ്ചി നല്ലോണം
  9. ഉപ്പ്
  10. വിനാഗരി അല്ലെങ്കിൽ നാരങ്ങനീര്
  11. എണ്ണ 1tsp (നെയ്യില്ലാത്ത ബീഫാണെങ്കിൽ)
  12. തേങ്ങാക്കൊത്ത്


ഇതെല്ലാം കൂടി നല്ലവണ്ണം ഒന്ന് തിരുമ്മുക. പ്രഷർക്കുക്കറിൽ മുക്കാൽ വേവാവും വരെ വേവിക്കുക. ഒട്ടും സോഫ്ടായി പോകരുത്.

ബീഫിൽ നിന്നും ധാരാളം വെള്ളമിറങ്ങും. ഇടത്തരം തീയിൽ ഈ വെള്ളം വറ്റിക്കുക. ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ രണ്ട് തക്കാളി ചേർക്കുക. കൊഴുത്ത ഗ്രേവി പരുവമാകുമ്പോൾ എണ്ണതെളിയും. ഇപ്പോൾ ഉപ്പ്, സ്പൈസ്പ് ലെവൽ എല്ലാം ചെക്ക് ചെയ്യുക.  വേണമെങ്കിൽ മാത്രം  മല്ലിപ്പൊടി/ഇറച്ചിമസാല, ഉപ്പ്, എണ്ണ എന്നിവ ചേർക്കുക.

ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളി, പച്ചമുളക് പിളർന്നത്, അൽപ്പം കൂടി കറിവേപ്പില എന്നിവ ചേർക്കുക. രണ്ട് മിനിട്ട് ഇളക്കി തീയണയ്ക്കാം.

ഇതിലേയ്ക്ക് ഉടനെ crushed കുരുമുളകും(കൂടുതൽ) പെരുംജീരകവും(കുറവ്) ചേർക്കുക.

ഇതിലേയ്ക്ക്, കരയാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക പൊടിച്ചത് വേണമെങ്കിൽ ചേർക്കുക (ഞങ്ങൾ വല്ലപ്പോഴും മാത്രം ചെയ്യാറുള്ള കാര്യമാണ്)


0 comments: