
ഒരു ചെറിയ സവോള, ചുവന്നമുളക് 6-8 എണ്ണം ചേര്‍ത്ത് വഴറ്റുക
മൂത്ത് കഴിയുമ്പോള്‍ 4 ടീസ്പൂണ്‍ മല്ലിപ്പൊടി, അല്പം മഞ്ഞള്‍പൊടി, 1 ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത് ഒന്നുകൂടി മൂപ്പിക്കുക
ഈ മിക്സ് നല്ലവണ്ണം അരയ്ക്കുക
1പൌണ്ട് മട്ടന്‍, ഈ അരപ്പും 1.5 ഇഞ്ച് ഇഞ്ചിയും കറിവേപ്പിലയും ഉപ്പും, 2 റ്റീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ വേവിക്കുക.
ഒരു പിടി തേങ്ങ വറുക്കുക (വറുത്തത് ഏകദേശം 2tbsp ഓളം ഉണ്ടായിരുന്നു). ഇതും നല്ലവണ്ണം അരച്ചെടുക്കുക.
1-2 tsp എണ്ണചൂടാക്കി 2 ചുവന്നുള്ളി മൂപ്പിച്ച് 2 അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് ഇതിലേയ്ക്ക് വറുത്തരച്ച തേങ്ങയും 1/4 cup തേങ്ങാപ്പാലും വേവിച്ച ഇറച്ചിയും ചേര്‍ത്ത് എണ്ണ തെളിയുന്ന പാകത്തില്‍ വരട്ടിയെടുക്കുക. വല്ലാതെ വരട്ടേണ്ട - നല്ല അരപ്പോടുകൂടിയ കറിയാണിത്.
നോട്ട്: ഇതൊരു ഇന്‍ഡോനേഷ്യന്‍ റെസിപ്പിയുടെ മോഡിഫിക്കേഷനാണ്.


