സ്പെഷല്‍ മട്ടന്‍ കറി


ഒരു ചെറിയ സവോള‌, ചുവന്നമുളക്‌ ‍ 6-8 എണ്ണം ചേര്‍ത്ത്‌ വഴറ്റുക

മൂത്ത്‌ കഴിയുമ്പോള്‍ 4 ടീസ്പൂണ്‍ മല്ലിപ്പൊടി, അല്പം മഞ്ഞള്‍പൊടി, 1 ടീസ്പൂണ്‍ ജീരകം എന്നിവ ചേര്‍ത്ത്‌ ഒന്നുകൂടി മൂപ്പിക്കുക

ഈ മിക്സ് നല്ലവണ്ണം അരയ്ക്കുക

1പൌണ്ട് മട്ടന്‍, ഈ അരപ്പും 1.5 ഇഞ്ച്‌ ഇഞ്ചിയും കറിവേപ്പിലയും ഉപ്പും, 2 റ്റീസ്പൂണ്‍ നാരങ്ങനീരും ചേര്‍ത്ത്‌ പ്രഷര്‍കുക്കറില്‍ വേവിക്കുക.

ഒരു പിടി തേങ്ങ വറുക്കുക (വറുത്തത്‌ ഏകദേശം 2tbsp ഓളം ഉണ്ടായിരുന്നു). ഇതും നല്ലവണ്ണം അരച്ചെടുക്കുക.

1-2 tsp എണ്ണചൂടാക്കി 2 ചുവന്നുള്ളി മൂ‍പ്പിച്ച്‌ 2 അല്ലി വെളുത്തുള്ളിയും ചേര്‍ത്ത്‌ ഇതിലേയ്ക്ക്‌ വറുത്തരച്ച തേങ്ങയും 1/4 cup തേങ്ങാപ്പാലും വേവിച്ച ഇറച്ചിയും ചേര്‍ത്ത്‌ എണ്ണ തെളിയുന്ന പാകത്തില്‍ വരട്ടിയെടുക്കുക. വല്ലാതെ വരട്ടേണ്ട - നല്ല അരപ്പോടുകൂടിയ കറിയാണിത്‌.
കറി അടുപ്പത്ത്‌ തിളയ്ക്കുന്നു

നോട്ട്: ഇതൊരു ഇന്‍ഡോനേഷ്യന്‍ റെസിപ്പിയുടെ മോഡിഫിക്കേഷനാണ്.

6 comments:

മുസാഫിര്‍ said...

സിബുജി,

ഫോട്ടൊ കണ്ടിട്ട് വായില്‍ വെള്ളമൂറുന്നുന്ന്ട്.പക്ഷെ ഇതിന്റെ ചേരുവകളും പാചക രീതിയും സാധാരണ മട്ടന്‍ കറിയുടെതല്ലെ ?

Anonymous said...

അമേരിക്കന്‍ വിഭവങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം. പരീക്ഷണം ഷിബുവിന്റടുത്ത്‌ മതി.

Inji Pennu said...

സിബു ചേട്ടാ,
ഈ മട്ടന്‍ കറിയുടെ ഇന്തോനേഷ്യന്‍ പേരന്നെതാ?
അതും കൂടി പറയൂ....
തിളക്കണ മട്ടണ്‍ കറീന്റെ ഫോട്ടോയെടുത്താ ആപ്പൊ ആവിയൊക്കെ ലെന്‍സില്‍ കേറൂല്ലെ? അതെങ്ങിനെ അല്ലാണ്ട് ഒപ്പിച്ചു?

കുറുമാന്‍ said...

സമയം രാവിലെ ഒമ്പത്. പക്ഷെ മട്ടന്‍ കറിയുടെ പടവും റെസീപ്പിയും കണ്ടപ്പോള്‍ വായില്‍ വെള്ളമൂറുന്നു. നാളെ ലീവെടുക്കാന്‍ തീരുമാനിച്ചു:)

Anonymous said...

എന്തായാലും കൊള്ളാം. ഞങ്ങളെപോലെയുള്ള ബാച്ചിലേഴ്സിനു ഉപകാരമായി.

sinu noufal said...

deepa i like this mutton curry.i will try to day .............