പരീക്ഷണം: പ്ലം കേക്ക്

നാടൻ പ്ലം കേക്കുണ്ടാക്കാനുള്ള അനീറ്റയുടെ റെസിപ്പിയുടെ ഒരു വകഭേദം ആണ്‌ ഇത്. പലതവണ കേക്കുണ്ടാക്കൽ ഇവിടെ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ നാടൻ കേക്ക് ഇതുപോലെ വിജയമാവുന്നത്‌.

കാൻഡീഡ് ചെറി - 1 കപ്പ്
കാൻഡീഡ് ഫ്രൂട്ട് (ടൂട്ടി ഫ്രൂട്ടി) – 1 cups
ഉണക്ക മുന്തിരി - 2 cups
കശുവണ്ടി/വാൾനട്ട് നുറുക്കിയത് - 1/2 കപ്പ്
റം – 1/4 cup

കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച മുമ്പ് ഇവ മിക്സ് ചെയ്ത് വായുകടക്കാതെ അടച്ചു വയ്ക്കുക. ആ പാത്രം കിടത്തി വച്ച്, ഇടക്കിടെ തിരിക്കുക. രണ്ട്‌ ദിവസം കൂടുമ്പോൾ അതിലേയ്ക്ക് റം ചേർക്കാം. ഊറി വരുന്ന റമ്മും ഫ്രൂട്ട് സിറപ്പും ചേർന്ന ദ്രാവകം മാറ്റി വയ്ക്കുക.

പഞ്ചസാര - 1 കപ്പ് 
വെള്ളം - 1/2 കപ്പ് 

ഒരു സോസ് പാനിൽ പഞ്ചസാര എടുത്ത് പതുക്കെ ചൂടാക്കുക. അത് ഡാർക്ക് ബ്രൗൺ ആയി കഴിഞ്ഞാൽ അതിലേയ്ക്ക് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക. തിളയ്ക്കുന്ന വെള്ളമൊഴിക്കുന്നത് പച്ചവെള്ളത്തിനേക്കാൾ നല്ലതാണ്‌. കരിഞ്ഞ പഞ്ചസാരയുടെ ചൂടും വെള്ളത്തിന്റെ ചൂടും തമ്മിലുള്ള വ്യത്യാസം എത്രയും കുറഞ്ഞിരിക്കാമോ അത്രയും നന്ന്.


ഓവൻ 325 ഡിഗ്രി ഫാരൻഹൈറ്റിലേയ്ക്ക് പ്രീഹീറ്റ് ചെയ്യാൻ വയ്ക്കണം. (ഫ്രൂട്ട് കേക്കിനു ഓവന്‍ ടെമ്പറേച്ചർ മീഡിയം ആയിരിക്കണം.)

ബേക്കിംഗ് പൗഡർ - 2 tsp
മൈദ - 2 കപ്പ് 

സിഫ്റ്റ് ചെയ്യണം.

റം ചേർത്ത ഫ്രൂട്ട്സിലേയ്ക്ക് അരക്കപ്പ് മൈദ ചേർത്ത് മിക്സ് ചെയ്യുക. അങ്ങനെ ഫ്രൂട്സ് ഡ്രൈ ആവും.

സ്പൈസുകൾ:
- ജാതിക്ക - 1/4
- ഏലക്കായ - 1
- കരയാമ്പൂ - 4
- പട്ട - ചുരുളിന്റെ ഒരിഞ്ചു പൊട്ടിച്ചെടുത്തത്.
- ചുക്ക് - 1cm കഷ്ണം

എല്ലാം ചേർത്ത് മിക്സിയിൽ പൊടിക്കുക.

വെണ്ണ - 250 ഗ്രാം
പൗഡേർഡ് ഷുഗർ - 1 കപ്പ് 

നന്നായി മിക്സ് ചെയ്യുക. 

മുട്ട - 5
മഞ്ഞയും വെള്ളയും വേർതിരിക്കുക

ബട്ടറും പഞ്ചസാരയും മിക്സ് ചെയ്തതിലേയ്ക്ക് മുട്ടയുടെ മഞ്ഞ ചേർക്കുക.

അതിലേയ്ക്ക് മൈദ അല്പാല്പമായി ചേർത്ത് മിക്സ് ചെയ്യുക.

ഓറഞ്ചിന്റെ റിൻഡ്
വാനില എസെൻസ് - 2 ടീസ്പൂൺ 
കാരമൽ

ഇവ ചേർത്ത് ഫോൾഡ് ചെയ്യുക. മൈദ ചേർത്ത ഫ്രൂട്സും ഇങ്ങനെ തന്നെ ഫോൾഡ് ചെയ്യുക.

മുട്ടയുടെ വെള്ള പതപ്പിക്കുക
ഇത് ബാറ്ററിൽ ഫോൾഡ് ചെയ്യുക

ബേക്കിംഗ് പാനിൽ ചുറ്റും അല്പം വെണ്ണ തേയ്ക്കുക. അതിലേയ്ക്ക് പാർച്ച്മെന്റ് പേപ്പർ വയ്ക്കുക. അതിലേയ്ക്ക് കേക്ക് മിക്സ് ഒഴിക്കുക.

1 മണിക്കൂർ ബേക്ക് ചെയ്യാൻ വയ്ക്കുക. ബേക്കിംഗ് കഴിഞ്ഞാൽ 2-3 മണിക്കൂർ ചൂടാറാൻ വയ്ക്കുക. എന്നിട്ട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു റൂം ടെമ്പറേച്ചറിൽ എടുത്തുവയ്ക്കുക. ഈർപ്പം ശരിയായി സെറ്റ് ആവാനാണ്‌ അത്. 2-3 ദിവസം കഴിഞ്ഞ് കേക്ക് ഉപയോഗിക്കാം. ഇതിലേയ്ക്ക് റംസിറപ്പ് അവിടവിടെ ആയി ചേർത്ത് കൊടുക്കുക.

2 comments:

Payyans said...

സിബൂ , ഇത്ര രുചിയുള്ള പ്ലം കേക്ക് കഴിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ക്ക് ഒരു ഗിനി പിഗ്ഗിനെ വേണമെങ്ങില്‍ ഒരു ഇ-മെയില് അയച്ചാല്‍ മതി. പ്രതിഫലേച്ഛ ഇല്ലാതെ എത്തിയേക്കാം :)

Anonymous said...

if we sprinkle a little flour over the fruits just before adding , fruits wont go down. also opening the oven door esp during the 1st 15 minutes of baking will affect the temp change.hope it will help.